Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:53 AM IST Updated On
date_range 18 Oct 2017 10:53 AM ISTബിൽഡിങ് പെർമിറ്റ് പരാതി അദാലത്തിൽ അപേക്ഷകൾ പരിഗണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെട്ടിടനിർമാണ പെർമിറ്റും ടി.സി നമ്പറും ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നഗരസഭയിൽ ഏർപ്പെടുത്തിയിട്ടുള്ള പരാതിപരിഹാര സംവിധാനത്തിെൻറ ആദ്യ സിറ്റിങ്ങിൽ മുൻകൂട്ടി ലഭിച്ചിട്ടുള്ള അപേക്ഷകൾ തീർപ്പാക്കി. നഗരസഭയിൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായപരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരാതി പരിഹരിക്കുന്നതിന് സ്ഥിരംസംവിധാനം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചത്. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫീറ ബീഗം, നഗരസഭ സെക്രട്ടറി എ.എസ്. ദീപ, അഡീഷനൽ സെക്രട്ടറി കെ. ഹരികുമാർ, സൂപ്രണ്ടിങ് എൻജിനീയർ ജയചന്ദ്രകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ വിഷ്ണുകുമാർ എന്നിവർ അദാലത്തി പങ്കെടുത്തു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നതിന് എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളി അദാലത്ത് സംഘടിപ്പിക്കുമെന്നും ഇതിൽ പരിഗണിക്കേണ്ട പരാതികൾ അദാലത്തിന് അഞ്ച് ദിവസം മുമ്പ് മേയർ, സെക്രട്ടറി എന്നിവരിൽ ആർക്കെങ്കിലും സമർപ്പിക്കണമെന്നും മേയർ അറിയിച്ചു. അടുത്ത അദാലത്ത് നവംബർ ആറിന് നടക്കും. കെട്ടിട നിർമാണത്തിനുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥർ അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നത് ഗൗരവമായി കാണുമെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story