Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:53 AM IST Updated On
date_range 18 Oct 2017 10:53 AM ISTപൂങ്കുളത്ത് ആശ്രയപദ്ധതിയുടെ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളം
text_fieldsbookmark_border
കോവളം: പൂങ്കുളത്ത് ആശ്രയപദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളം. ബി.എസ്.യു.പി പദ്ധതിയുടെ ഭാഗമായി പൂങ്കുളത്ത് നിർമിച്ച പണി പൂർത്തിയാകാത്ത ഇരുനിലകെട്ടിടമാണിത്. നഗരസഭയുടെ 1.17 ഏക്കർ സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. വിജനമായി കാടുകയറി കിടക്കുന്ന സ്ഥലമായതിനാൽ പെട്ടെന്ന് ഇവിടേക്ക് ആരുടേയും ശ്രദ്ധയെത്തില്ല. കെട്ടിടത്തിനുള്ളിൽനിന്ന് പലപ്പോഴും പെൺകുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. മദ്യപാനികളും മയക്കുമരുന്ന് സംഘങ്ങളും വരെ കെട്ടിടത്തിൽ താവളം ഉറപ്പിച്ചിട്ടുള്ളതായാണ് നാട്ടുകാർ പറയുന്നത്. ചോദ്യംചെയ്യുന്നവരെ ഈസംഘം ഭീഷണിപ്പെടുത്താറുണ്ട്. കെട്ടിടത്തിനുള്ളിൽ പലമുറികളുണ്ട്. ഇവിടം മദ്യകുപ്പികളും ഗ്ലാസുകളും നിറഞ്ഞിരിക്കുകയാണ്. ഗർഭനിരോധന ഉറകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് ആറ് കഴിഞ്ഞാൽ സമീപവാസികളായ സ്ത്രീകൾക്ക് ഈ വഴി പോകാൻ ഭയമാണ്. സാമൂഹികവിരുദ്ധർ കെട്ടിടത്തിൽ എത്തുമ്പോൾ നാട്ടുകാർ കോവളം പൊലീസിനെ അറിയിക്കുമെങ്കിലും ഫലമുണ്ടായിട്ടില്ല. പൊലീസ് വരുന്നത് കാണുമ്പോൾ സംഘം കെട്ടിടത്തിനകത്ത് ഒളിക്കാറാണ് പതിവ്. പൊലീസ് പുറത്തുചെന്ന് നോക്കിയശേഷം മടങ്ങുെന്നന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിെൻറ ചിലഭാഗങ്ങളിൽനിന്ന് സമീപവാസികളിൽ ചിലർ ഇഷ്ടിക പൊളിച്ചെടുത്തതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story