Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'തപാൽ പെൻഷൻകാരുടെ...

'തപാൽ പെൻഷൻകാരുടെ കുടിശ്ശിക വിതരണംചെയ്യണം'

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര പെൻഷൻകാരുടെ പുതുക്കിയ പെൻഷൻ നാളിതുവരെ കേരള പോസ്റ്റൽ സർക്കിളിൽ വിതരണംചെയ്യാത്തതിൽ നാഷനൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ കേരള സർക്കിൾ പ്രതിനിധി സമ്മേളനം പ്രതിഷേധിച്ചു. നടപടിക്കെതിരെ ഒാരോ തപാൽ പെൻഷൻകാരും പ്രധാനമന്ത്രിക്ക് കാർഡയച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചു. കേന്ദ്ര മിനിമം പെൻഷൻ 12000 രൂപ ആക്കുക, അഞ്ച് വർഷത്തിലൊരിക്കൽ പെൻഷൻ പുതുക്കിനിശ്ചയിക്കുക, കമ്യൂേട്ടഷൻ കാലാവധി പത്ത് വർഷമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ എം.പിമാർ മുഖേന പ്രധാനമന്ത്രിക്ക് നിവേദനംനൽകുന്നതിനും തീരുമാനിച്ചു. ജി. ശിവപ്രസാദി​െൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള സർക്കിൾ സെക്രട്ടറി പുല്ലമ്പാറ പുക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കെ. വിജയൻ, വി. അയ്യപ്പൻ നായർ, എസ്. ശിവൻകുട്ടി, എസ്. കൃഷ്ണൻകുട്ടി, പി. രാധാകൃഷ്ണൻ നായർ, ബി. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story