Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:23 AM GMT Updated On
date_range 18 Oct 2017 5:23 AM GMTഅനെർട്ട് അഴിമതി: വിജിലൻസ് നിലപാട് അറിയിക്കണം
text_fieldsതിരുവനന്തപുരം: അനെർട്ട് ഡയറക്ടർ നിയമന അഴിമതിക്കേസിൽ വിജിലൻസ് നിലപാട് നവംബർ 29ന് അറിയിക്കാൻ കോടതി നിർദേശം. ഹരജി ഫയലിൽ സ്വീകരിച്ച അന്നുതന്നെ സമാനപരാതി വിജിലൻസ് അേന്വഷിച്ച് അവസാനിപ്പിച്ചിരുെന്നന്ന് വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിെൻറ റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി തവണ കേസ് പരിഗണിച്ചപ്പോഴും റിപ്പോർട്ട് ഹാജരാക്കിയില്ല. ഇതേതുടർന്നാണ് ചൊവ്വാഴ്ച കോടതി വിജിലൻസിന് റിപ്പോർട്ട് ഹാജരാക്കാൻ അന്ത്യശാസനം നൽകിയത്. നേരത്തെ മതിയായ വിദ്യാഭ്യാസയോഗ്യതയില്ലാതെ ആളെ അനെർട്ട് ഡയറക്ടറായി നിയമിച്ചു എന്നാണ് പരാതി. എം. വിൻസെൻറ് എം.എൽ.എ ആണ് ഹരജി നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ഹരികുമാർ എന്നിവരാണ് എതിർകക്ഷികൾ. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉപലോകായുക്ത നോട്ടീസ് തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്രട്ടറി നവംബർ ഒമ്പതിന് നേരിട്ട് ഹാജരാകണമെന്ന് ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ നോട്ടീസ് നൽകി. ഡെപ്യൂട്ടി ദേവസ്വം കമീഷണറായി വിരമിച്ച തിരുവനന്തപുരം തിരുമല സ്വദേശി സതീഷ്കുമാറിെൻറ പരാതിയിലാണ് നടപടി. നേരത്തെ കേസ് ഫയലിൽ സ്വീകരിച്ച് ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചപ്പോൾ 2015ൽ വിരമിച്ച സതീഷ്കുമാറിനെതിരെയുളള ആരോപണങ്ങളിൽ അന്വേഷണം നടന്നുവരികയായതിനാൽ ആനുകൂല്യങ്ങൾ നൽകാൻ ആകിെല്ലന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. കേസ് വിശദമായി കേട്ട് കോടതി പിന്നീട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റിട്ടയർമെൻറ് ആനുകൂല്യത്തിലെ സിംഹഭാഗവും നല്‍കിയെങ്കിലും ആറ് ലക്ഷത്തിലധികം രൂപ ഇനിയും നൽകാനുണ്ട്. ഇതുസംബന്ധിച്ച ഹിയറിങ്ങിന് ചൊവ്വാഴ്ച കക്ഷിയോ വക്കീലോ ഹാജരാകാതിരുന്നതിനാലാണ് ദേവസ്വം സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story