Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:52 AM IST Updated On
date_range 17 Oct 2017 10:52 AM ISTഹര്‍ത്താലില്‍ വലഞ്ഞ് ഇതരസംസ്ഥാനക്കാർ
text_fieldsbookmark_border
പത്തനാപുരം: ഹര്‍ത്താൽ ദിനത്തിൽ പത്തനാപുരം ടൗണിലെത്തിയ ഇതരസംസ്ഥാനക്കാര്‍ വലഞ്ഞു. രാവിലെ പിടിച്ചിട്ട എല്ലാ ബസുകളും ഹര്‍ത്താലിന് ശേഷമാണ് സര്‍വിസ് ആരംഭിച്ചത്. രാവിലെ ഒമ്പത് വരെ നഗരത്തിലെ ചുരുക്കം ചില കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വിസ് നടത്തുകയും ചെയ്തിരുന്നു. നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നതോടെ എല്ലാ മേഖലയും നിശ്ചലമായി. ഭക്ഷണശാലകളും വഴിയോര പൊരിപ്പ് കടകളും അടക്കം പ്രവര്‍ത്തകര്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടയാനും തുടങ്ങി. ശബരി ബൈപാസിലൂടെയും കെ.പി റോഡിലൂടെയും പുനലൂര്‍--മൂവാറ്റുപുഴ പാതയിലൂടെയും എത്തിയ വാഹനങ്ങൾ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്ന ബസുകളും കോട്ടയം, ചങ്ങനാശ്ശേരി, കട്ടപ്പന, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ദീര്‍ഘദൂര സര്‍വിസുകളും അനുകൂലികള്‍ തടഞ്ഞിട്ടു. ഇതിനിടെ തെങ്കാശി, ചെങ്കോട്ട, തിരുനല്‍വേലി എന്നിവിടങ്ങളിലേക്ക് പോയ ഇതരസംസ്ഥാന ബസുകളും തടഞ്ഞു. ഇതോടെ ബസുകളില്‍ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് പൊലീസ് ഇടെപട്ട് ചെറുകിട ഭക്ഷണശാലകള്‍ തുറപ്പിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ചായ മാത്രം കുടിച്ച് വിശപ്പടക്കേണ്ടിവന്നു പലര്‍ക്കും. ഭക്ഷണം കരുതിയിരുന്നവര്‍ കടകള്‍ക്ക് മുന്നിലും ബസുകളിലും ഇരുന്ന് കഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story