Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂട്ടറിൽ...

സ്​കൂട്ടറിൽ വിൽപനക്കെത്തിച്ച വിദേശമദ്യം പൊലീസ്​ പിടികൂടി

text_fields
bookmark_border
കുളത്തൂപ്പുഴ: ഹർത്താൽ ദിനത്തിൽ വിൽപനക്കെത്തിച്ച വിദേശമദ്യം വാഹനമടക്കം പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ടൗണിൽ ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിലെ കവലയിൽനിന്ന് സ്കൂട്ടറിൽ വിൽപനക്കെത്തിച്ച ആറു കുപ്പി വിദേശമദ്യമാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊലീസ് എത്തുന്നത് കണ്ട് വിൽപനക്കാരനായ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story