Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:21 AM GMT Updated On
date_range 2017-10-17T10:51:38+05:30ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്
text_fieldsഅഞ്ചൽ: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എേട്ടാടെ അഞ്ചൽ വട്ടമൺ പാലത്തിന് സമീപമാണ് അപകടം. പനയഞ്ചേരി തോട്ടിൻകര പുത്തൻവീട്ടിൽ യദുകൃഷ്ണൻ (17), ഇടമുളയ്ക്കൽ ഷൈലജ ഭവനിൽ മനോജ് (16), പുത്തയം അർച്ചനനിവാസിൽ ആകാശ് (17) എന്നിവർക്കാണ് പരിക്ക്. അഞ്ചൽ -ആയൂർ പാതയിൽ ഇരുഭാഗത്ത് നിന്നുമെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടയിടിക്കുകയായിരുന്നുവത്രേ. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Next Story