Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര പുസ്തകോത്സവവും സാഹിത്യോത്സവവുമായി സഹകരണ വകുപ്പ്

text_fields
bookmark_border
തിരുവനന്തപുരം: സഹകരണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര പുസ്തകോത്സവവും സാഹിത്യോത്സവവും സംഘടിപ്പിക്കും. മാർച്ച് ഒന്നു മുതൽ 11വരെ നടക്കുന്ന പുസ്തകോത്സവത്തിനു സമാന്തരമായി മാർച്ച് ആറു മുതൽ 10 വരെ ബോൾഗാട്ടി പാലസിൽ അന്താരാഷ്ട്ര സാഹിത്യോത്സവവും സംഘടിപ്പിക്കും. സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ് സംഘാടകർ. ഇന്ത്യയിലെ വിവിധ ഭാഷകളിലും വ്യത്യസ്ത വിഷയങ്ങളിലും പുസ്തക പ്രസിദ്ധീകരണം നടത്തുന്ന പ്രസാധകരുടെ വലിയ സാന്നിധ്യത്തോടൊപ്പം അന്താരാഷ്ട്ര പ്രസാധകരും മേളയിൽ പങ്കെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യവും മേളയിലുണ്ടാകും. പുസ്തകോത്സവത്തി​െൻറ ഭാഗമായ സാഹിത്യോത്സവത്തിൽ അറിയപ്പെടുന്ന സാഹിത്യ--സാംസ്കാരിക-വൈജ്ഞാനിക പ്രതിഭകൾ പങ്കെടുക്കുന്ന സെമിനാറുകളും ചർച്ചകളും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story