Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 17 Oct 2017 5:18 AM GMTമാർച്ചിനിടെ വീണ് മുൻ മന്ത്രി സുരേന്ദ്രൻപിള്ളയുടെ മൂക്കിന് പരിക്ക്
text_fieldsbookmark_border
തിരുവനന്തപുരം: ഹർത്താലിേനാടനുബന്ധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെ ചാനൽ കേബിൾ കാലിൽ കുരുങ്ങി വീണ് മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ളയുടെ മൂക്കിന് പരിക്കേറ്റു. മൂക്കിെൻറ പാലം പൊട്ടിയതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ സെക്രേട്ടറിയറ്റിന് മുന്നിലായിരുന്നു അപകടം. മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിലെത്തിയപ്പോൾ ലൈവ് പ്രക്ഷേപണം നടത്തുകയായിരുന്ന ചാനലുകളുടെ കേബിൾ കാലിൽ കുരുങ്ങി സുരേന്ദ്രൻപിള്ള മുഖമടിച്ച് വീഴുകയായിരുന്നു. പിന്നിലുണ്ടായിരുന്ന രണ്ടുമൂന്നു പേരും അേദ്ദഹത്തിെൻറ മേലേക്ക് വീണു. മൂക്കിന് സാരമായ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കി വൈകീേട്ടാടെ വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story