Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:48 AM IST Updated On
date_range 17 Oct 2017 10:48 AM ISTപാലോട് വന്യജീവി ശാസ്ത്രകേന്ദ്രം തുടങ്ങുന്നു
text_fieldsbookmark_border
പാലോട്: മൃഗസംരക്ഷണവകുപ്പിെൻറ സംസ്ഥാനതല റഫറൽ ലബോറട്ടറിയായ പാലോട് ചീഫ് ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഓഫിസിനോടനുബന്ധിച്ച് വന്യജീവി ശാസ്ത്രകേന്ദ്രം തുടങ്ങുന്നു. സെൻറർ ഫോർ വൈൽഡ് ലൈഫ് സയൻസസ് (സി.ഡബ്ല്യു.എസ്) എന്നാവും ഇനിമുതൽ ചീഫ് ഡിസീസ് ഓഫിസ് അറിയപ്പെടുക. വന്യജീവി ശാസ്ത്രകേന്ദ്രം മന്ദിരത്തിെൻറ ശിലാസ്ഥാപനവും അർബുദരോഗ നിർണയ വിഭാഗത്തിെൻറ ഉദ്ഘാടനവും 19ന് വൈകീട്ട് മൂന്നിന് മന്ത്രി കെ. രാജു നിർവഹിക്കും. കന്നുകാലികളിലെ ഗർഭ നിർണയ കിറ്റിെൻറ സാങ്കേതികവിദ്യ കൈമാറ്റം, പേവിഷ പ്രതിരോധ ചികിത്സക്രമം പ്രകാശനം, ലോഗോ പ്രകാശനം, വൈൽഡ് ലൈഫ് ആൽബം പ്രകാശനം എന്നിവയും ഇതോടൊപ്പം നടക്കും. ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന ദേശീയ സെമിനാറും ഇതിെൻറ ഭാഗമായി നടക്കും. പേവിഷബാധ, ആന്ത്രാക്സ് തുടങ്ങിയ അസുഖങ്ങൾ മനുഷ്യരിലേക്ക് പടർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ആധുനിക ലാബ് സംവിധാനം സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ഏക ഇൻെവസ്റ്റിഗേഷൻ ഓഫിസാണ് പാലോട്ടുള്ളത്. വൈറൽ രോഗങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ ഗവേഷണങ്ങൾക്കുമുള്ള സെൽകൾചറൽ ലബോറട്ടറി, മോളിക്കുലർ ബയോളജി ലബോറട്ടറി, കീടനാശിനികൾ, ആൻറി ബയോട്ടിക്കുകൾ എന്നിവയുടെ അതിപ്രസരം നിർണയിക്കുന്ന റസിഡ്യു അനലിറ്റിക്കൽ ലബോറട്ടറി എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഓഫിസർ ഡോ. പി.കെ. സദാനന്ദൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story