Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:18 AM GMT Updated On
date_range 2017-10-17T10:48:13+05:30ദുരന്തം ചൂണ്ടിക്കാട്ടി പക്ഷേ, ചൊവിക്കൊണ്ടില്ല. ആക്കുളം ബൈപാസിൽ കുന്നിടഞ്ഞു; ദുരന്തരം ഒഴിവായത് തലനാരിഴക്ക്
text_fieldsകഴക്കൂട്ടം: ആക്കുളം ബൈപാസിൽ പാലത്തിന് സമീപം കുന്നിടിഞ്ഞു. ഹർത്താൽ ദിനത്തിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. കുന്നിടിയുേമ്പാൾ അതുവഴി പോയ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ പിന്നിടുേമ്പാൾ മൂന്നോടെ ബൈപാസിലേക്ക് ഇടിഞ്ഞു വീണു. മണ്ണ് മാറ്റി റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്കായിട്ടില്ല. കുന്നിടിഞ്ഞ് പതിച്ചതോടെ കുന്നിനു മുകളിലൂടെ കടന്ന് പോകുന്ന സർവിസ് റോഡും തകർച്ച നേരിടുകയാണ്. ബൈപാസ് വീതികൂട്ടുന്നതിെൻറ ഭാഗമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് കുന്നിടിച്ചിലിന് കാരണമായത്. ഇക്കഴിഞ്ഞ മേയിലാണ് കുന്നിടിച്ചിൽ തുടങ്ങിയത്. ഇടിഞ്ഞഭാഗം ഏകദേശം 25 മീറ്ററോളം നീളത്തിൽ ടാർപ്പോളിൻ ഉപയോഗിച്ച് മൂടുകമാത്രമാണ് അധികൃതർ ചെയ്തത്. മണിക്കൂറിൽ ശരാശരി 5880 നാലുചക്രവാഹനങ്ങളും 3000 ഇരുചക്ര -മുച്ചക്ര വാഹനങ്ങളും കടന്നുപോകുന്ന ബൈപാസിൽ വൻ ദുരന്തര സാധ്യത നിരവധി തവണ 'മാധ്യമം' ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ജൂൺ അഞ്ചിന് നടന്ന പാങ്ങപ്പാറ മണ്ണിടിച്ചിൽ ദുരന്തത്തിെൻറ പശ്ചാത്തലത്തിലും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 'കുന്നോളം ഭീതിയിൽ' ബൈപാസ് എന്ന തലക്കെട്ടിൽ 'മാധ്യമം' കഴിഞ്ഞ ആഗസ്റ്റ് 19ന് ആക്കുളത്തെ അവസ്ഥ വീണ്ടും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇവയൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
Next Story