Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈപ്പർ മാർക്കറ്റ്...

ഹൈപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
കിളികൊല്ലൂർ: ഹൈപ്പർ മാർക്കറ്റ് ഉടമയെ മർദിച്ചശേഷം ആറംഗസംഘം ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായതായി സൂചന. അയത്തിൽ സ്വദേശികളാണ് പിടിയിലായത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ അയത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ആറ്റിങ്ങലിൽ ഹൈപ്പർ മാർക്കറ്റ് നടത്തുന്ന ജോയിയെയാണ് ആറംഗസംഘം മർദിച്ചശേഷം പണം തട്ടിയെടുത്തത്. കടയടച്ച് രണ്ടുദിവസത്തെ കളക്ഷനുമായി ഭാര്യവീട്ടിലേക്ക് വരികയായിരുന്നു ജോയി. സ്വകാര്യ ആശുപത്രിക്ക് സമീപം കാർ നിർത്തി ഫോൺ ചെയ്തുകൊണ്ടിരിക്കെ ആറംഗസംഘം മർദിക്കുകയും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് സൂചനയുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story