Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:48 AM IST Updated On
date_range 17 Oct 2017 10:48 AM ISTവിതുര, പാലോട് മേഖലകളിൽ ഹർത്താൽ പൂർണം
text_fieldsbookmark_border
പാലോട്: . കലുങ്ക് ജങ്ഷനിലും പാലോട്ടും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് രാവിലെ 14 സർവിസുകൾ പുറപ്പെട്ടു. പിന്നീട് പുറപ്പെടാൻ ശ്രമിച്ച ബസുകളാണ് പാലോട് ജങ്ഷനിൽ തടയപ്പെട്ടത്. ദീർഘദൂര സർവിസായ എറണാകുളം ബസ് വൈക്കം എത്തിയെങ്കിലും സമരക്കാരുടെ ഇടപെടലിൽ യാത്ര അവസാനിപ്പിച്ചു. വിതുര ഡിപ്പോയിൽനിന്ന് 12 സർവിസുകളാണ് യാത്ര പുറപ്പെട്ടത്. ഡിപ്പോക്ക് പുറത്തുതന്നെ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞതിനാൽ പിന്നീട് സർവിസുകളൊന്നും നടത്താനായില്ല. രാവിലെ യാത്ര തുടങ്ങിയ മൂന്നാർ സർവിസ് ലക്ഷ്യസ്ഥാനത്തെത്തിയതായി ഡിപ്പോ അധികൃതർ പറഞ്ഞു. സ്വകാര്യ വാഹനങ്ങളും ചിലയിടങ്ങളിൽ തടയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story