Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:15 AM GMT Updated On
date_range 17 Oct 2017 5:15 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കോവളം: വെങ്ങാനൂർ ആഴാകുളം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് രാത്രി വീട്ടിലെത്തി ബൈക്കിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടയ്ക്കാട് ദേശത്ത് മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിക്ക് പിറകുവശം സുമേഷ് ഭവനിൽ ഉമേഷിനെയാണ് (21) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10-നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. ഉമേഷ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോയി പത്തനംതിട്ടയിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് കോവളം എസ്.ഐ ജി. അജയകുമാറിെൻറ നേതൃത്വത്തിൽ പെൺകുട്ടിയെ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story