Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:51 AM IST Updated On
date_range 16 Oct 2017 10:51 AM ISTകനത്ത മഴക്ക് നേരിയ ശമനം; മലയോര മേഖലയിൽ ഉച്ചവരെ ശക്തമായ മഴ
text_fieldsbookmark_border
* 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം തിരുവനന്തപുരം: ജില്ലയിൽ രണ്ടുദിവസമായി തുടർന്നുവന്ന കനത്ത മഴക്ക് നഗരത്തിൽ നേരിയ ശമനം. ഗ്രാമപ്രദേശങ്ങളിൽ ഞായറാഴ്ചയും മഴക്ക് കുറവുണ്ടായില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച പൊതുവെ മഴ ശക്തികുറഞ്ഞുവെങ്കിലും മലയോരമേഖലകളിൽ മഴ തിമർത്തുപെയ്തു. അതിരാവിലെ മുതൽ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശമിച്ചത്. വെള്ളറട, നെയ്യാറ്റിൻകര, കാട്ടാക്കട, അമ്പൂരി, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ മേഖലകളിൽ ശക്തമായ മഴയുണ്ടായി. നഗരത്തിൽ പകൽ മഴ മാറിനിന്നതോടെ വെള്ളക്കെട്ടിനും ശമനമുണ്ടായി. സ്ഥിരമായി വെള്ളക്കെട്ടിൽപ്പെടുന്ന സ്ഥലങ്ങളും പൂർവസ്ഥിതിയിലേക്ക് മടങ്ങി. ആറ്റുകാൽ, മണക്കാട്, കുര്യാത്തി, കരമന, ഐരാണിമുട്ടം, പൂജപ്പുര-കരമന റോഡുകൾ, പേരൂർക്കട, മരുതുംകുഴി തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടിനാണ് കുറവുണ്ടായത്. ഞായറാഴ്ച ജില്ലയിൽ 213.8 മില്ലിമീറ്റർ മഴ ലഭിച്ചു. ശനിയാഴ്ച ഇത് 298.6 ആയിരുന്നു. രാവിലത്തെ കണക്ക് പ്രകാരം നെടുമങ്ങാട് 30 മില്ലിമീറ്ററും നെയ്യാറ്റിൻകര 32ഉം നഗരത്തിൽ 57.8 മില്ലിമീറ്ററും മഴ ലഭിച്ചു. വിമാനത്താവളത്തിൽ 40.6 ഉം വർക്കലയിൽ 53.40 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴകൂടി എത്തിയതോടെ തകർന്നുകിടന്ന നഗരറോഡുകൾ കൂടുതൽ തകർന്നു. പലയിടത്തും റോഡിെൻറ റീടാറിങ് ആരംഭിച്ചിരുന്നു. അതും മഴയിൽ അലങ്കോലമായി. തിരുമല- പാങ്ങോട് റോഡ്, വഴുതക്കാട്, ഇടപ്പഴിഞ്ഞി തുടങ്ങിയിടങ്ങളിലും നഗരത്തിലെ ഇടറോഡുകളും താറുമാറായി. ഇടറോഡുകളിൽ പലതിലും വെള്ളപ്പാച്ചിൽ ടാറ് ഒലിച്ചുപോയി. മെറ്റലും മണ്ണും ഇളകി അപകടാവസ്ഥയിലാണ് പല റോഡുകളും. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story