Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:51 AM IST Updated On
date_range 16 Oct 2017 10:51 AM ISTജില്ല കായികമേള: പുനലൂരിന് കിരീടം
text_fieldsbookmark_border
കൊല്ലം: മൂന്നുദിവസം നീളുന്ന കൊല്ലം റവന്യൂ ജില്ല കായികമേളക്ക് കൊടിയിറങ്ങി. 187പോയൻറുമായി പുനലൂര്‍ ഉപജില്ല കിരീടത്തിൽ മുത്തമിട്ടു. 22 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവുമായാണ് പുനലൂരിെൻറ കിരീട നേട്ടം. കഴിഞ്ഞവർഷവും പുനലൂർ ഉപജില്ലയാണ് കിരീടം നേടിയത്. മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് പുനലൂർ കിരീടമണിഞ്ഞത്. 11 സ്വര്‍ണവും 16 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ 142.5 പോയൻറുമായി കൊല്ലം ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. മേളയുടെ ആദ്യദിനത്തിൽ മുന്നിട്ടുനിന്ന ശേഷമാണ് കൊല്ലം ഉപജില്ല രണ്ടാമതായത്. ചാത്തന്നൂര്‍ ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. ഏഴു സ്വര്‍ണവും 14 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 110 പോയൻറാണ് മേളയില്‍ ചാത്തന്നൂരിെൻറ താരങ്ങൾ സ്വന്തമാക്കിയത്. 107 പോയൻറുമായി ചവറ നാലാം സ്ഥാനവും 68 പോയൻറുമായി അഞ്ചല്‍ അഞ്ചാംസ്ഥാനവും കരസ്ഥമാക്കി. 12 ഉപജില്ലയിൽനിന്നുള്ള 195 സ്കൂളുകളിലെ മൂവായിരേത്താളം കായികതാരങ്ങളാണ് മേളയിൽ പെങ്കടുത്തത്. ഞായറാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം കൗൺസിലർ റീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പെങ്കടുത്ത മുഴുവൻ കായികതാരങ്ങൾക്ക് മുന്നുദിവസെത്ത ഭക്ഷണവും ദൂരക്കൂടുതലുള്ള ഉപജില്ലയിൽനിന്നുള്ള കായികതാരങ്ങൾക്ക് ഭക്ഷണവും സംഘാടകൾ ഒരുക്കിയിരുന്നു. പോയൻറ് നില ഉപജില്ല സ്വര്‍ണം, വെള്ളി, വെങ്കലം, പോയൻറ് പുനലൂര്‍ 22, 16, 21, 187 കൊല്ലം 11, 16, 15 ,142.5 ചാത്തന്നൂര്‍ 7,14, 20, 110 ചവറ 10, 9, 14, 107 അഞ്ചല്‍ 11, 3, 5, 68 കുണ്ടറ 4, 7, 1, 42 ശാസ്താംകോട്ട 3, 4, 2, 29 കൊട്ടാരക്കര 1, 4, 1, 18 കരുനാഗപ്പള്ളി 1, 3, 2, 15.5 വെളിയം 2, 1, 2 15 ചടയമംഗലം 1, 2, 2, 13 കുളക്കട 0, 1, 1, 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story