Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്തനാപുരം...

പത്തനാപുരം എം.ടി.എച്ച്​.എസ്​ ചാമ്പ്യന്മാർ

text_fields
bookmark_border
കൊല്ലം: ജില്ല സ്കൂൾ കായികമേളയിൽ പുനലൂർ ഉപജില്ലയിലെ . കായികമേളയിൽ മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി 93 പോയൻറ് നേടിയാണ് എം.ടി.എച്ച്.എസ് കിരീടത്തിൽ മുത്തമിട്ടത്. 12 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് പത്തനാപുരം സ്വന്തമാക്കിയത്. ചാമ്പ്യന്മാരായ പുനലൂർ ഉപജില്ലയുടെ കുതിപ്പിലും എം.ടി.എച്ച്.എസി​െൻറ നേട്ടം നിർണായകമായി. പുനലൂർ ഉപജില്ല നേടിയ പോയൻറി​െൻറ ഏതാണ്ട് പകുതിയും ജില്ല കായികമേളയിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ എം.ടി.എച്ച്.എസി​െൻറ ചുണക്കുട്ടികളാണ് വാരിക്കൂട്ടിയത്. ചവറ ഉപജില്ലയിലെ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് പന്മനമനയിൽ ആണ് പോയൻറ് നിലയിൽ രണ്ടാമത്. ആറ് സ്വർണവും, മൂന്ന് വെള്ളിയും അഞ്ചു വെങ്കലവുമായി 44 േപായൻറാണ് പന്മനമനയിലി​െൻറ സമ്പാദ്യം. 39 പോയൻറുമായി പുനലൂർ ഉപജില്ലയിലെ െസൻറ് ഗൊരട്ടി എച്ച്.എസ്.എസ് പുനലൂർ ആണ് മുന്നാംസ്ഥാനത്ത് തുടരുന്നത്. നാല് സ്വർണവും നാല് െവള്ളിയും ഏഴ് വെങ്കലവുമാണ് പുനലൂരി​െൻറ സമ്പാദ്യം. ചാത്താന്നൂർ ഉപജില്ലയിലെ എൻ.എസ്.എസ്.എച്ച്.എസ്.എസ് ചാത്തന്നൂർ ആണ് നാലാമതുള്ളത്. മൂന്ന് സ്വർണവും നാല് െവള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 32 പോയൻറാണ് എൻ.എസ്.എസ് എച്ച്.എസ്.എസി​െൻറ സമ്പാദ്യം. 26 പോയൻറുമായി അഞ്ചൽ ഉപജില്ലയിലെ ഗവ. എച്ച്.എസ്.എസ് വയലയാണ് അഞ്ചാംസ്ഥാനത്ത് തുടരുന്നത്. ഏഴ് സ്വർണവും ഒരു വെങ്കലവുമാണ് വയലയുടെ സമ്പാദ്യം. ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന വയല ഗവ. എച്ച്.എസ്.എസ് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. രണ്ട് സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമുൾപ്പെടെ 25 പോയൻറുമായി ഇൻഫൻറ് ജീസസ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് തങ്കശ്ശേരിയാണ് പോയൻറ് നിലയിൽ ആറാമതുള്ളത്. 195 സ്കൂളുകൾ പെങ്കടുത്ത കായികമേളയിൽ 78 സ്കൂളുകൾക്ക് മാത്രമാണ് മെഡൽ നേടാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story