Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദീപാവലി നിറവിൽ...

ദീപാവലി നിറവിൽ പടക്കവിപണി ഉണർന്നു

text_fields
bookmark_border
കൊല്ലം: ദീപാവലി ലക്ഷ്യമിട്ട് പടക്കവിപണി സജീവമായി. മൊത്തവിതരണ കേന്ദ്രങ്ങളിലും പടക്ക വിൽപനകളിലും ഇനി തിരക്കി​െൻറ ദിനങ്ങളാണ്. വഴിയോരങ്ങളിലും പടക്കവിൽപന കേന്ദ്രങ്ങൾ സജീവമായി. സ്ഥിരം കാഴ്ചകളായ പൂത്തിരി, കമ്പിത്തിരി, മത്താപ്പു, ചെറിയ പടക്കങ്ങൾക്ക് പുറമെ പുത്തൻ ഇനങ്ങളാണ് വിപണിയിൽ നിറയുന്നത്. സൂപ്പർഹിറ്റ് സിനിമകളുടെ പേരിലാണ് പല പടക്കങ്ങളും വിൽക്കുന്നത്. തമിഴ്നാട്ടിലെ ശിവകാശിയിൽനിന്നാണ് കൂടുതൽ പടക്കം കേരളത്തിലെത്തുന്നത്. തദ്ദേശിയർ നിർമിക്കുന്ന പടക്കങ്ങളും വിപണിയിലുണ്ട്. ആകർഷകമായ പാക്കറ്റുകളിലാണ് മിക്ക ഇനം പടക്കങ്ങളും വിപണിയിൽ നിറയുന്നത്. വലിയ ശബ്ദമില്ലാതെ വർണങ്ങൾ വിരിയുന്ന പുത്തൻ പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. ഏറെനേരം ആകാശത്ത് വർണംവിതറുന്ന പടക്കങ്ങളും ധാരാളമായി വിൽപനക്കുണ്ട്. ഇതിന് വില കൂടുതലാണെന്ന് മാത്രം. ഒന്നിന് പുറകെ ഒന്നായി 12 മുതൽ 250 വരെ വർണ ഷോട്ടുകൾ തീർക്കുന്ന പടക്കങ്ങളും ലഭ്യമാണ്. ഉയരത്തിൽ വർണം വിരിയിക്കുന്ന പൂക്കുറ്റികളും പടക്ക വിപണിയിലെ വേറിട്ട കാഴ്ചയാണ്. മുൻ വർഷങ്ങളെപ്പോലെ ഇക്കുറിയും പടക്കത്തി​െൻറ വില ഏറിയിട്ടുണ്ട്. 20 മുതൽ 25,000 രൂപ വരെ വിലയുള്ള പടക്കങ്ങൾ വിൽപനക്കുണ്ട്. വൈവിധ്യങ്ങളായ പാക്കറ്റുകളിൽ ലഭിക്കുന്ന പടക്കങ്ങൾക്ക് പാക്കറ്റി​െൻറ വലിപ്പച്ചെറുപ്പത്തിന് അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും. എല്ലാ പാക്കറ്റുകളിലും കമ്പിത്തിരി ഉണ്ടായിരിക്കും. ദീപാവലി ആഘോഷങ്ങളിൽ കമ്പിത്തിരി നിർബന്ധമായതിനാലാണ് ഇത്. വിവിധ വർണം പ്രകാശിക്കുന്ന ഭീമൻ തീപ്പെട്ടികളും പടക്ക വിപണിയിലെ താരമാണ്. വിവിധ വലിപ്പത്തിലെ റോക്കറ്റുകളുമുണ്ട്. മഴ ആരംഭിച്ചത് പടക്ക കച്ചവടക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഫോട്ടോ: ചിന്നക്കടയിലെ പടക്കവിൽപനശാലയിൽനിന്ന് പടക്കം വാങ്ങുന്നവർ p2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story