Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:46 AM IST Updated On
date_range 16 Oct 2017 10:46 AM ISTമടത്തറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsbookmark_border
കടയ്ക്കൽ: -മടത്തറയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പുന്നമൺ വയലിൽ ശനിയാഴ്ച വെളുപ്പിന് മൂന്നോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മേച്ചേരി നൗഷാദ്, അഷ്റഫ്, നൗഷാദ് എന്നിവരുടെ പുരയിടങ്ങളിലെ മരച്ചീനി, വാഴ, റബർ മരങ്ങളാണ് നശിപ്പിച്ചത്. അറുപതോളം വാഴകളാണ് ആനകൾ പിഴുതത്. ശബ്ദം കേട്ടുണർന്ന നാട്ടുകാർ ബഹളം കൂട്ടി ആനകളെ തുരത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷം മടങ്ങിയെത്തിയ കാട്ടാനകൾ മരച്ചീനി പിഴുത് തിന്നാണ് മടങ്ങിയത്. അഞ്ചോളം ആനകൾ ഉണ്ടായിരുന്നതായി പറയുന്നു. സമീപത്തെ അക്കേഷ്യ പ്ലാേൻറഷൻ വഴിയാണ് കാട്ടാനകൾ പുന്നമൺ വയലിലേക്കിറങ്ങുന്നത്. വാഴയും മരച്ചീനിയും ഭക്ഷണമാക്കുന്ന കാട്ടാനകൾ തുടർന്നും മേഖലയിലിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. ചിത്രം - മടത്തറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story