Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:46 AM IST Updated On
date_range 16 Oct 2017 10:46 AM ISTഎസ്.എ.പി ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറും മുൻ ദേശീയ ചാമ്പ്യനുമായ മുണ്ടക്കയം കോരുത്തോട് ചങ്കാലികുഴിയിൽ വീട്ടിൽ സി.എസ്. മുരളീധരൻ (49) നിര്യാതനായി. ക്വാർട്ടേഴ്സിൽ െവച്ച് ഞായറാഴ്ച പുലർച്ച 2.45 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 7.50 ഓടെ മരിച്ചു. 400 മീറ്റർ ഒാട്ടമത്സരത്തിൽ ദേശീയ ചാമ്പ്യനാണ്. 1989ൽ ഏഷ്യൻ ട്രാക് ആൻഡ്ഫീൽഡ് ചാമ്പ്യൻഷിപ് 4-x400 റിലേയിൽ വെള്ളി മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. മൂന്നുതവണ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1990ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. സി.കെ.എം സ്കൂൾ സ്പോർട്സ് താരവുമായിരുന്നു. ക്യാമ്പിൽ പൊതുദർശനത്തിനു െവച്ച മൃതദേഹത്തിൽ കെ. മുരളീധരൻ എം.എൽ.എ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, നിതിൻ അഗർവാൾ, സുകേഷ് കുമാർ, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് എന്നിവർ അേന്ത്യാപചാരം അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനു ശേഷം സ്വദേശമായ മുണ്ടക്കയത്തേക്ക് കൊണ്ടുപോയി. ഒരു വർഷത്തിലേറെയായി എസ്.എ.പി കമാൻഡൻറായി ജോലി നോക്കിവരുകയായിരുന്നു. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കോരുത്തോട് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീവിദ്യ, മകൾ: മയൂര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story