Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:46 AM IST Updated On
date_range 16 Oct 2017 10:46 AM IST'ശ്യാമമാധവ'ത്തിന് ചുമർചിത്രഭാഷയിൽ തർജമ
text_fieldsbookmark_border
തിരുവനന്തപുരം: കവി പ്രഭാവർമയുടെ കവിതകളുടെ ചുമർചിത്രഭാഷ്യം ശ്രദ്ധേയമായി. 'ശ്യാമമാധവ'ത്തിലെ വരികളാണ് ഒരു സംഘം കലാകാരന്മാർ ചിത്രഭാഷയിലേക്ക് തർജമ ചെയ്തത്. പ്രദർശനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാധാരണ നമ്മുടെ മനസ്സിലുള്ള കൃഷ്ണരൂപത്തേക്കാൾ അപ്പുറമാണ് 'ശ്യാമമാധവ'ത്തിലെ കൃഷ്ണരൂപമെന്ന് അദ്ദേഹം പറഞ്ഞു. ആത്്മീയത നിറഞ്ഞുനിൽക്കുന്ന കവിതയാണിത്. അവതാരമായല്ല, മനുഷ്യനായാണ് പ്രഭാവർമ കൃഷ്ണനെ അവതരിപ്പിക്കുന്നത്. യുദ്ധത്തിെൻറ വ്യർഥത ഇതിൽ വരച്ചുകാട്ടുന്നുണ്ടെന്നും അടൂർ പറഞ്ഞു. കൃഷ്ണ സങ്കൽപത്തിന് പുതിയ രീതിശാസ്ത്രം നൽകിയ ബാബുരാജ് എളങ്കൂർ, പി.വി. നാരായണൻ കുട്ടി മലപ്പുറം, വിനോദ് പൂക്കൊളത്തൂർ എന്നിവർ രചിച്ച ചുമർചിത്രങ്ങളുടെ പ്രദർശനം കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ വൈലോപ്പിള്ളി സംസ്കൃതിഭവൻ ആർട്ട് ഗാലറിയിലാണ് നടക്കുന്നത്. പ്രഫ. വി.എൻ. മുരളി അധ്യക്ഷത വഹിച്ചു. ഡോ.പി. സോമൻ, പ്രഫ. പി.എസ്. ശ്രീകല എന്നിവർ സംസാരിച്ചു. കെ.ആർ. ശ്യാമ കവിത അവതരിപ്പിച്ചു. കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതം പറഞ്ഞു. 37 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story