Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേര്യമംഗലം റെയ്​ഞ്ചിൽ...

നേര്യമംഗലം റെയ്​ഞ്ചിൽ കേബിളിടാൻ റിലയൻസിന് അനുമതി

text_fields
bookmark_border
തിരുവനന്തപുരം: മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചി​െൻറ പരിധിയിലുള്ള ഇഞ്ചതൊട്ടി-നേര്യമംഗലം റോഡിൽ വനഭൂമിയിലൂടെ കേബിളിടാൻ റിലയൻസിന് വ്യവസ്ഥകളോടെ അനുമതി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് അണ്ടർ സെക്രട്ടറി ടി.ആർ. സുനിലി​െൻറ ഉത്തരവ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡാണ് അനുമതിക്കായി കേന്ദ്ര-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. യു.ജി ഒപ്ടിക്കൽ ഫൈബർ കേബിൾ ഇടുന്നതിന് ഇഞ്ചത്തൊട്ടി മുതൽ നേര്യമംഗലം വരെയുള്ള റോഡിലെ 0.02 ഹെക്ടർ വനഭൂമിയാണ് അനുവദിച്ചത്. 1980 വനസംരക്ഷണ നിയമം അനുസരിച്ച് 10 വ്യവസ്ഥകളോടെയാണ് അനുമതി. 200 മീറ്റർ നീളത്തിൽ 0.5 മീറ്റർ വീതിയിൽ കുഴിയെടുത്താണ് കേബിൾ വലിക്കുന്നത്. റോഡി​െൻറ ഇരുവശങ്ങളിലൂടെയും കുഴിയെടുക്കാൻ അനുമതിയുണ്ട്. വ്യവസ്ഥയനുസരിച്ച് അനുവദിച്ച സ്ഥലത്തി​െൻറ വനപദവി മാറ്റരുത്. ഭൂമി ഏറ്റെടുക്കുന്ന ഏജൻസി നെറ്റ് പ്രസൻറ് വാല്യു (എൻ.പി.വി) നൽകണം. കേന്ദ്രസർക്കാറി​െൻറ മാർഗരേഖ അനുസരിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടത്. വനംവകുപ്പ് അധിക എൻ.പി.വി ആവശ്യപ്പെട്ടാൽ അതും അടയ്ക്കണം. പണം ഓൺലൈൻ വഴിയാണ് അടയ്ക്കേണ്ടത്. വനം നശിപ്പിക്കുന്നതിന് പകരമായി കാട് വെച്ചുപിടിപ്പിക്കുന്നതിനുള്ള ഫണ്ട് മാനേജ്മ​െൻറ്-പ്ലാനിങ് അതോറിറ്റിക്ക് ( സി.എ.എം.പി.എ) നൽകണം. കേബിൾ വലിക്കുന്ന മേഖലയിൽ മരങ്ങൾ മുറിക്കരുത്. പ്രവർത്തനം നടത്തുമ്പോൾ വനം പൂർണമായി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണം. അനുവദിച്ച പദ്ധതിക്കല്ലാതെ വനഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല. ഒപ്റ്റിക്കൽ കേബിൾ വലിച്ചശേഷം കുഴി പൂർണമായി മൂടണം. ഇക്കാര്യം വനംവകുപ്പ് ഉറപ്പുവരുത്തുകയും വേണം. വനസംരക്ഷണ നിയമം അനുസരിച്ചുള്ള വ്യവസ്ഥകളെല്ലാം പാലിച്ചെന്ന് വനംവകുപ്പും സർക്കാറും ഉറപ്പുവരുത്തണം. ഇപ്പോൾ അനുമതി നൽകുന്നത് 10 വർഷത്തേക്കാണ്. അതിനുശേഷം അത് പുതുക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. വനം-പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരി 13ന് അനുമതി നൽകി വനംവകുപ്പിന് കത്തയച്ചിരുന്നു. തുടർന്ന്, 2017 ആഗസ്റ്റ് 14-ന് വകുപ്പിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story