Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപറന്ന്...പറന്ന്...

പറന്ന്...പറന്ന് മുഹമ്മദ് ജസീം

text_fields
bookmark_border
തിരുവനന്തപുരം: ഹൈജംപിൽ ഒറ്റക്ക് പറന്ന് സായിയുടെ മുഹമ്മദ് ജസീം. സീനിയർ വിഭാഗം മത്സരം അവസാനത്തോട് അടുത്തപ്പോൾ ഉയരത്തിന് മുന്നിൽ സുല്ലിട്ട് എതിരാളികളെല്ലാം മാറിയപ്പോൾ ജില്ല കായികമേളയിൽ മുഹമ്മദി​െൻറ ഒറ്റയാൾ പോരാട്ടം ആവേശമായി. ഉയരം 1.85 മീറ്ററിലേക്ക് എത്തിയതോടെ എല്ലാവരും തോറ്റ് മടങ്ങി. എന്നാൽ, 1.90 ചാടി മുഹമ്മദ് വീണ്ടും കാണികളെ ആവേശം കൊള്ളിച്ചു. തുടർന്ന് 1.92 മീറ്ററാക്കി ഉയർത്തി സംഘാടകർ മുഹമ്മദിനെ വെല്ലുവിളിച്ചു. ഇതും മുഹമ്മദ് ആദ്യ അവസരത്തിൽ തന്നെ താണ്ടി. സംഘാടകർ പിന്നീട് ഉയർത്തിവെച്ച് 1.95 മീറ്ററും മുഹമ്മദ് നിഷ്പ്രയാസം താണ്ടി. രണ്ട് മീറ്ററാണ് മുഹമ്മദി​െൻറ മികച്ച ഉയരം. ഇത്തവണ സംസ്ഥാന കായികമേളയിൽ തെ​െൻറ മികച്ച പ്രകടനം ഉണ്ടാകുമെന്ന് ഈ പ്ലസ് ടുക്കാരൻ തറപ്പിച്ച് പറയുന്നു. മലപ്പുറം കൊണ്ടോട്ടി ഹസൈനാർ--മൈമുന ദമ്പതികളുടെ മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story