Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിയുടെ...

കെ.എസ്​.ആർ.ടി.സിയുടെ ഭൂമി വിൽപന: സമഗ്ര അന്വേഷണം വേണമെന്ന്​ ആവശ്യം

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഇൗഞ്ചക്കലിലെ ഭൂമി സ്വകാര്യവ്യക്തിക്ക് വിറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ഭരണാനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) അടക്കം ഇൗ ആവശ്യമുന്നയിച്ച് രംഗത്തെത്തിയുണ്ട്. 2011-16 കാലയളവിലെ എല്ലാ ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നാണ് കെ.എസ്.ആർ.ടി.ഇ.എയുടെ ആവശ്യം. ഇത് സംബന്ധിച്ച് ഒക്ടോബർ 24, 24 തീയതികളിൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ നാലുവര്‍ഷംമുമ്പ് നടത്തിയ ഇടപാട് ഒരാഴ്ചമുമ്പാണ് മുന്‍ എം.ഡി രാജമാണിക്യത്തി​െൻറ ശ്രദ്ധയില്‍പ്പെട്ടത്. ആധാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വില സ്വീകരിച്ച് ഭൂമി നൽകിയെന്നാണ് വിവരം. വിലയായി 1.45 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേട് വ്യക്തമായതിനെത്തുടര്‍ന്ന് ഇടപാട് റദ്ദാക്കാനും തുക മടക്കിനല്‍കാനും എം.ഡി നിർദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധ ഇടപാടാണ്‌ നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടക്കുന്നതിനിടെയിലാണ് എം.ഡി മാറിയത്. 1.75 സ​െൻറ് കൈമാറുന്നതെന്നാണ് രേഖകളിലുള്ളത്. ഡയറക്ടര്‍ ബോര്‍ഡി​െൻറ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ വസ്തു കൈമാറാന്‍ കഴിയൂ. വില നിശ്ചയിക്കുന്നതിന് ഉള്‍പ്പെടെയുള്ള നടപടിക്ക് റവന്യൂ സഹായവും വേണം. പുതിയ എം.ഡി സ്ഥാനമേറ്റശേഷം ഇത് സംബന്ധിച്ച അന്വേഷണങ്ങളുണ്ടാകുമെന്നാണ് വിവരം. ദീര്‍ഘദൂര ബസുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈഞ്ചയ്ക്കലില്‍ അഞ്ച് ഏക്കര്‍ െക.എസ്.ആര്‍.ടി.സി ഏറ്റെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story