Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:45 AM IST Updated On
date_range 16 Oct 2017 10:45 AM ISTമേൽമൂടി തകർന്ന ഒാട അപകടക്കെണിയാവുന്നു
text_fieldsbookmark_border
ഇരവിപുരം: റോഡരികിലെ മേൽമൂടികൾ തകർന്ന ഓട അപകടങ്ങൾക്കിടയാക്കുന്നു. പള്ളിമുക്ക് -അയത്തിൽ റോഡിൽ ബി.എഡ് കോളജിന് സമീപത്തെ വളവിലെ ഓടയുടെ മേൽമൂടിയാണ് തകർന്നത്. അപകടസാധ്യത കൂടിയ പ്രദേശമായ ഇവിടെ ഇരുചക്രവാഹനങ്ങൾ ഓടയിൽവീഴുകയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. രാത്രിയിൽ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഓടക്ക് മേൽമൂടിയില്ലാത്ത കാര്യം അറിയാൻ കഴിയില്ല. പള്ളിമുക്ക് മാർക്കറ്റ് മുതൽ ബി.എഡ് കോളജ് വരെ ഓടയുടെ മേൽമൂടികൾ പലതും തകർന്നുകിടക്കുകയാണ്. കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story