Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:15 AM GMT Updated On
date_range 16 Oct 2017 5:15 AM GMTയോഗം 18ന്
text_fieldsbookmark_border
നെടുമങ്ങാട്: ജില്ലയിലെ തെങ്ങിെൻറ ചങ്ങാതിക്കൂട്ടം പ്രവർത്തകരുടെയും മെഷീൻ ഉപയോഗിച്ച് തെങ്ങ് കയറുന്ന തൊഴിലാളികളുടെയും ഉച്ചക്ക് രണ്ടിന് നെടുമങ്ങാട് പി.ഡബ്യു.ഡി െഗസ്റ്റ് ഹൗസിൽ ചേരുമെന്ന് മെഷീനറി തെങ്ങ് കയറ്റ തൊഴിലാളി സംഘം പ്രസിഡൻറ് ഉളിയൂർ എസ്. സുരേന്ദ്രനാഥ് അറിയിച്ചു. ഫോൺ: 8113972551. കുടുംബസംഗമം നെടുമങ്ങാട്: നഗരസഭ തറട്ട വാര്‍ഡില്‍ ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ദിരഗാന്ധിയെ പോലുള്ള രാഷ്ട്ര നേതാക്കളുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കരിപ്പൂര്‍ സതീഷ് അധ്യക്ഷത വഹിച്ചു. കല്ലയം സുകു, ആനാട് ജയൻ, എൻ. ബാജി, എസ്. അരുൺകുമാർ, ടി. അർജുനൻ, ഒ.എസ്. ഷീല, ലളിത, വൈ. ഷാബു, ബി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story