Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:15 AM GMT Updated On
date_range 2017-10-16T10:45:15+05:30കാത്തിരിപ്പിനൊടുവിൽ കിട്ടിയ ബസ് ഒാടിക്കാനാവാതെ ബാലരാമപുരം സ്കൂൾ
text_fieldsബാലരാമപുരം: പതിറ്റാണ്ടുകളുടെ പരാധീനതകൾക്കൊടുവിൽ ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് അനുവധിച്ച സ്കൂൾ ബസ് ഒാടിക്കാൻ സംവിധാനമില്ല. മൂന്നാഴ്ച മുമ്പ് സ്കൂൾ ബസിെൻറ ഉദ്ഘാടനം നിർവഹിച്ച് ജന പ്രതിനിധികളും അധ്യാപകരും ടെസ്റ്റ് ൈഡ്രവ് നടത്തിയശേഷമാണ് ബസ് ഓടിക്കാൻ വേണ്ടത്ര സംവിധാനമില്ലെന്നുപറഞ്ഞ് ഒതുക്കിയിട്ടിരിക്കുന്നത്. അഞ്ചുവർഷമായി പി.ടി.എ കമ്മിറ്റിയില്ലാത്ത സ്കൂളിൽ ബസ് ഓടിക്കുന്നതിനുള്ള ഫണ്ടിന് സംവിധാനമില്ലാത്തതാണ് തടസ്സമായത്. പി.ടി.എ രൂപവത്കരണവുമായി ബന്ധപ്പെട്ട തർക്കം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് കമ്മിറ്റി രൂപവത്കരിക്കാൻ കഴിയാതെപോകുന്നതെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു. നൂറുകണക്കിന് വിദ്യാർഥികളുടെ ഏക പ്രതീക്ഷയാണ് സ്കൂൾ ബസ്. സ്കൂൾ ബസ് ഇടാൻ ഷെഡില്ലാത്തതിനാൽ കാറ്റും മഴയുമേറ്റ് ബസ് നശിക്കുന്ന അവസ്ഥയാണ്. പി.ടി.എ കമ്മിറ്റിയില്ലാത്തത് കാരണം സ്കൂളിെൻറ പല വികസന പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ബസ് ഉടനെ ഓടുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1500ലെറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വർഷങ്ങളായി കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും നിരന്തരമായ ആവശ്യമായിരുന്നു സ്കൂൾ ബസ്. അതുകൊണ്ടുതന്നെ ബസ് ലഭിച്ചിട്ടും ഓടിക്കാൻ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് ഓടിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ക്യാപ്ഷൻ ബാലരാമപുരം സ്കൂളിന് മുന്നിൽ കാറ്റും വെയിലുമേറ്റ് കിടക്കുന്ന സ്കൂൾ ബസ്
Next Story