Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ ഫോൺ വ്യാപാരി...

മൊബൈൽ ഫോൺ വ്യാപാരി സമിതി കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ വഞ്ചിയൂർ ഏരിയ കൺവെൻഷനും അംഗത്വവിതരണവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. വി.കെ. പ്രശാന്ത് അംഗത്വം വിതരണം നടത്തി. സമിതി ജില്ല പ്രസിഡൻറ് എൻ. സുധീന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ വി.വി. വിമൽ, എ. അനൂപ്, സുദർശനൻ എന്നിവർ സംസാരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഷാജിമോൻ (ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്.ഐ), വഞ്ചിയൂർ പ്രദേശത്തെ മികച്ച സേവനം മുൻനിർത്തി അശോകകുമാർ (വഞ്ചിയൂർ എസ്.ഐ) എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികൾ: ജി. തമീം (സെക്ര), ബഷീർ (പ്രസി), എ. അനൂബ്, ബാബു, മോഹനൻ കുമാർ (വൈസ് പ്രസി), സലിം, നിഷാദ്, നിയാസ് (േജാ. സെക്ര), ഹാജബ്ദീൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story