Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:15 AM GMT Updated On
date_range 16 Oct 2017 5:15 AM GMTസോളാർ റിപ്പോർട്ട്: സർക്കാർ സ്വാഭാവികനീതി നിഷേധിക്കുന്നു ^കെ.സി. േജാസഫ്
text_fieldsbookmark_border
സോളാർ റിപ്പോർട്ട്: സർക്കാർ സ്വാഭാവികനീതി നിഷേധിക്കുന്നു -കെ.സി. േജാസഫ് തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് വിവരാവകാശ പ്രകാരം നൽകില്ലെന്ന മന്ത്രി ബാലെൻറ പ്രസ്താവന സ്വാഭാവികനീതി നിഷേധിക്കാനുള്ള ഗവൺമെൻറിെൻറ തന്ത്രമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി. കമീഷൻ ഒാഫ് എൻക്വയറി ആക്ട് പ്രകാരം ഉള്ള റിപ്പോർട്ടും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും ആക്ടിലെ 3(4)ാം വകുപ്പ് പ്രകാരം സഭയുടെ മേശപ്പുറത്തുവെക്കണമെന്ന ചട്ടത്തിെൻറ ലംഘനമാണ് റിപ്പോർട്ട് ഭാഗികമായും തുടർനടപടികൾ പൂർണമായും വാർത്തസമ്മേളനത്തിൽ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി നടത്തിക്കഴിഞ്ഞത്. അവകാശലംഘന നോട്ടീസിന് ആധാരം ഇക്കാര്യമാണ്. നിയമ സെക്രട്ടറിയെ മറികടന്ന് രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ള അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനോടും നിയമോപദേശം വാങ്ങി നടപടികൾ സ്വീകരിച്ച ഗവൺമെൻറിെൻറ നീക്കം ഇതിെൻറ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ മറ്റൊരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story