Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:42 AM IST Updated On
date_range 16 Oct 2017 10:42 AM ISTവെടിനിർത്തൽ ലംഘിച്ചെന്ന്; ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചു
text_fieldsbookmark_border
ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനമുണ്ടായെന്ന് പറഞ്ഞാണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിളിപ്പിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ കോട്ലി നോകിയാൽ സെക്ടറിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാക് അവകാശവാദം. സമാന ആരോപണങ്ങളുമായി ഇൗമാസം രണ്ടിനും നാലിനും ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story