Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:01 AM GMT Updated On
date_range 14 Oct 2017 5:01 AM GMTജി.വി. രാജ സ്‌കൂളിനെ മികവിെൻറ കേന്ദ്രമാക്കും -^മന്ത്രി എ.സി. മൊയ്തീന്‍
text_fieldsജി.വി. രാജ സ്‌കൂളിനെ മികവിെൻറ കേന്ദ്രമാക്കും --മന്ത്രി എ.സി. മൊയ്തീന്‍ തിരുവനന്തപുരം: ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ മികവിെൻറ കേന്ദ്രമാക്കുമെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ. ജീവനക്കാരും കായികപ്രേമികളും സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നാല്‍ അഞ്ചുവര്‍ഷത്തിനകം ഇത് സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന കായികദിനത്തിെൻറ ഉദ്ഘാടനവും ജി.വി. രാജ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ഫിഫ അണ്ടര്‍ 17 വേൾഡ് കപ്പ് കേരള ഫുട്ബാളിന് പുതിയ ഉണര്‍വ് പകരും. ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലേക്ക് കൂടുതല്‍ രാഹുല്‍മാരെയും വിനീതുമാരെയും സംഭാവനചെയ്യാന്‍ ജി.വി. രാജ സ്‌കൂളിന് കഴിയുമെന്നാണ് പ്രതീക്ഷ. ജി.വി രാജ സ്‌കൂളിലെ മൈതാനത്ത് ട്രാക്ക് നിര്‍മിക്കാന്‍ എസ്റ്റിമേറ്റായി. ബോയ്‌സ് ഹോസ്റ്റലിെൻറ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. ഇപ്പോഴുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം മികച്ച നിലവാരമുള്ളതാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കായികകേരളത്തിെൻറ വികസനത്തിന് തുടക്കംകുറിച്ച് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. സ്കൂളിൽ നടന്ന പരിപാടിയിൽ ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ജയനെ മന്ത്രി ആദരിച്ചു. സ്‌കൂളിലെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിെൻറയും കായിക യുവജനകാര്യ ഡയറക്ടറേറ്റിെൻറ വെബ്സൈറ്റിെൻറയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഫുട്ബാള്‍ മത്സരത്തില്‍ വിജയികളായ ജി.വി. രാജ സ്‌കൂളിനും റണ്ണര്‍ അപ്പായ സെൻറ് ജോസഫ്‌സ് സ്‌കൂളിനും മന്ത്രി ട്രോഫികൾ സമ്മാനിച്ചു. കെ. എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി, ജില്ല പഞ്ചായത്തംഗം മായാദേവി, കായിക-യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാർ, പ്രിന്‍സിപ്പല്‍ സി. എസ്. പ്രദീപ്, അഡ്മിനിസ്‌ട്രേറ്റിവ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story