Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടതുമുന്നണി മേഖല ജാഥകൾ...

ഇടതുമുന്നണി മേഖല ജാഥകൾ പിണറായിയും സുധാകർ റെഡ്​ഡിയും ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
തിരുവനന്തപുരം: ഇൗമാസം 21 മുതൽ ഇടതുമുന്നണി സംഘടിപ്പിക്കുന്ന മേഖല ജാഥകൾ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാറി​െൻറ ജനേദ്രാഹനയങ്ങൾ തുറന്നുകാട്ടുന്നതിനും വർഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും ഇടതുമുന്നണി സർക്കാറി​െൻറ ജനോപകാര നടപടികൾ വിശദീകരിക്കുന്നതിനുമായാണ് മേഖല ജാഥകൾ സംഘടിപ്പിക്കുന്നതെന്ന് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ 21ന് വൈകുന്നേരം നാലിന് മഞ്ചേശ്വരത്ത് സുധാകർ റെഡ്ഡിയും കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല ജാഥ അന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story