Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:54 AM IST Updated On
date_range 13 Oct 2017 10:54 AM ISTആധുനികകാലത്തും അശാസ്ത്രീയ വാദങ്ങളുടെ പ്രചാരണം ശക്തം ^മുഖ്യമന്ത്രി
text_fieldsbookmark_border
ആധുനികകാലത്തും അശാസ്ത്രീയ വാദങ്ങളുടെ പ്രചാരണം ശക്തം -മുഖ്യമന്ത്രി വെഞ്ഞാറമൂട്: ശാസ്ത്രപുരോഗതി കൈവരിച്ച ഇക്കാലത്തും അശാസ്ത്രീയ വാദങ്ങളുടെ പ്രചാരണം ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് യൂനിയന്‍ സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സ് 'മെറ്റാനോയിയ 17' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സകളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ നുണപ്രചാരണം നടക്കുകയാണ്. വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകള്‍പോലും വിഷമെന്ന് ശാസ്ത്രീയമായി തെളിഞ്ഞുകഴിെഞ്ഞന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇടപെടണമെന്നും അേദ്ദഹം പറഞ്ഞു. മെഡിക്കല്‍കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷതവഹിച്ചു. ഡികെ. മുരളി എം.എല്‍.എ, ഐ.എം.എ പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ്കുമാർ, കോളജ് ഡയറക്ടര്‍ ഡോ. കെ.കെ. മനോജന്‍, നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ്, അല്‍സജീർ, ബൈജു ഗോപാലൻ, ഡോ. ചന്ദ്രമോഹൻ, യൂനിയന്‍ ചെയര്‍മാന്‍ സുബിന്‍കുരിയാക്കോസ്, ചെയര്‍പേഴ്സണ്‍ ചെല്‍സി അന്ന എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളജ് യൂനിയന്‍ സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സ് 'മെറ്റാനോയിയ 17' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story