Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:46 AM IST Updated On
date_range 13 Oct 2017 10:46 AM ISTനെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ വനിത സഹായകേന്ദ്രം തുറന്നു
text_fieldsbookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനോട് ചേർന്ന, പുതിയകെട്ടിടത്തിൽ വനിത സഹായകേന്ദ്രം തുറന്നു. സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്ക് സഹായംനൽകുന്നതിനാണ് സഹായ കേന്ദ്രം ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള നിയമസഹായ കേന്ദ്രം, വിശ്രമകേന്ദ്രം തുടങ്ങിയവയാണ് ഇവിടെയുള്ളത്. സേവാ കേന്ദ്രത്തിെൻറ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, റൂറൽ എസ്.പി അശോക് കുമാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, സി.ഐ അരുൺകുമാർ, എസ്.ഐ ബിജോയി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story