Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിൽ സൂക്ഷിച്ച 12...

കാറിൽ സൂക്ഷിച്ച 12 ലക്ഷം കവർന്ന സംഭവം; അന്വേഷണം തിരുട്ട് ഗ്രാമത്തിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം -: കാറിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം തിരുട്ട് ഗ്രാമത്തിലേക്ക്. ബാഗ് ബസിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ആയുർവേദ കോളജിന് സമീപത്തെ ജ്വല്ലറിയിലെ പണമാണ് കവർന്നത്. ബാങ്കിലേക്ക് കൊണ്ടുപോകാനായി ജീവനക്കാരനാണ് പണമടങ്ങിയ ബാഗ് കാറി​െൻറ മുൻഭാഗത്ത് െവച്ചത്. തുടർന്ന് ജ്വല്ലറിയിൽ കയറി തിരികെ വരുന്നതിനിടയിലാണ് കവർച്ച നടന്നത്. വഞ്ചിയൂർ പൊലീസിന് ലഭിച്ച പരാതിയുനുസരിച്ച് അന്വേഷണം തുടരവെയാണ് ബുധനാഴ്ച രാത്രിയോടെ ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളക്ക് സമീപം ബസിലാണ് ബാഗ് കണ്ടത്. അധികൃതർ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനക്കിടെയാണ് ജ്വല്ലറിയിൽനിന്ന് കവർന്ന ബാഗാണെന്ന് സ്ഥിരീകരിച്ചത്. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി ബാഗ് തെളിവിനായി എടുത്തു. ഇതോടെയാണ് കവർച്ച സംഘം തമിഴ്നാട് കേന്ദ്രമായുള്ള തിരുട്ട് സംഘമാണെന്ന സൂചന ലഭിച്ചത്. പ്രതികളെതേടി പൊലീസി‍​െൻറ പ്രത്യേകസംഘം വ്യാഴാഴ്ച അങ്ങോട്ട് തിരിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസി​െൻറ സഹായത്തോടെ കവർച്ച സംഘത്തെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാൽ, കവർച്ച നടന്ന സ്ഥലത്തെ കാമറ നിരീക്ഷണങ്ങളിൽ പ്രതികളുടെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story