സഹകരണമേഖലയിലെ കള്ളനാണയങ്ങൾക്കെതിരെ കർശനനടപടി ^മന്ത്രി കടകംപള്ളി

05:24 AM
12/10/2017
സഹകരണമേഖലയിലെ കള്ളനാണയങ്ങൾക്കെതിരെ കർശനനടപടി -മന്ത്രി കടകംപള്ളി തിരുവനന്തപുരം: സഹകരണമേഖലയിലെ കള്ളനാണയങ്ങളെ കണ്ടെത്തി കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള സഹകരണഫെഡറേഷൻ സംസ്ഥാന സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് തട്ടിക്കൂട്ടിയ സഹകരണസംഘത്തിൽ വായ്പക്കായി പണയപ്പെടുത്തിയ മൂന്നേകാൽ കോടി രൂപയുടെ സ്വർണത്തിൽ രണ്ടേമുക്കാൽ കോടിയുടേതും മുക്കുപണ്ടമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചിലർ സാമ്പത്തികനേട്ടത്തിനും ജോലി നൽകാനുമുള്ള മേഖലയായി കണ്ട് സഹകരണമേഖലയെ നശിപ്പിക്കുകയാണ്. സഹകരണമേഖലയുടെ വളർച്ചയുടെ ദശാസന്ധിയിൽ വരുന്ന വലിയ പ്രസ്ഥാനമാണ് കേരള ബാങ്ക്. അതിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കണം. ഇടതുസർക്കാർ പിന്തുടരുന്ന സഹകരണനയത്തി​െൻറ തുടർച്ചയായാണ് ബാങ്ക് രൂപവത്കരണം. നിലവിൽ അപ്പക്സ് സംഘങ്ങൾ ഇല്ലാത്ത സഹകരണസംഘങ്ങൾക്കായി പ്രത്യേകം അപ്പക്സ് സംഘം കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നു. പ്രാഥമിക കാർഷിക സഹകരണസംഘങ്ങളുടെ അപ്പക്സ് സംഘമായാണ് ജില്ല ബാങ്കുകളെ ഇടതുപക്ഷം വിഭാവനം ചെയ്തത്. എന്നാൽ, തട്ടിക്കൂട്ടിയ മറ്റ് സഹകരണസംഘങ്ങളെകൂടി ഇതി​െൻറ പരിധിയിലേക്ക് കൊണ്ടുവന്നത് അധികാരം പിടിക്കാൻ യു.ഡി.എഫ് നടത്തിയ ശ്രമത്തി​െൻറ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ ആകർഷിക്കാൻ സേവനങ്ങളിൽ ആധുനിക സേങ്കതങ്ങൾ ഉപയോഗിക്കാൻ സഹകരണബാങ്കുകൾ തയാറാകണം. പുത്തൻതലമുറ, ദേശസാൽകൃത ബാങ്കുകൾ നൽകുന്ന സേവനങ്ങൾ സഹകരണബാങ്കുകൾക്കും നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ സഹകാരിക്കുള്ള എം.വി.ആർ മെമ്മോറിയൽ അവാർഡ് മുൻ എം.എൽ.എ കെ.എ. ചന്ദ്രന് മന്ത്രി സമ്മാനിച്ചു. സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെമിനാർ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരകുളം കൃഷ്ണപിള്ള, സി.പി. ജോൺ, സഹകരണ ഫെഡറേഷൻ സെക്രട്ടറി എം.പി. സാജു എന്നിവർ സംസാരിച്ചു.
COMMENTS