Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 10:51 AM IST Updated On
date_range 12 Oct 2017 10:51 AM ISTപോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫിന് തിരിച്ചടിനൽകി പ്രസിഡൻറ് രാജിവെച്ചു
text_fieldsbookmark_border
രാജിവെച്ചത് അനിശ്ചിതത്വത്തിലൂടെ കോൺഗ്രസ് ഭരണത്തെ താഴെയിറക്കിയ കോൺഗ്രസ് അംഗം കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കനത്ത പ്രഹരം എൽ.ഡി.എഫിന് നൽകി പ്രസിഡൻറിെൻറ രാജി. നാടകീയവും രഹസ്യനീക്കത്തിലൂടെയുമാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പത്രോസ് രാജിവെച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. ആറുമാസം മുമ്പ് മറ്റൊരു നാടകീയ നീക്കത്തിലൂടെ യു.ഡി.എഫ് ഭരണത്തെ താഴെയിറക്കി എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായ കോൺഗ്രസ് പ്രതിനിധിയാണ് ജോളി പത്രോസ്. കോൺഗ്രസ് ബ്ലോക്ക് ഭരണസമിതിക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ചാണ് എൽ.ഡി.എഫ് അന്ന് അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസത്തെ പരസ്യമായി പിന്തുണച്ച് കോൺഗ്രസ് അംഗമായ ജോളി പത്രോസ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അവിശ്വാസം പാസായി പ്രസിഡൻറായ ജലജകുമാരി പുറത്താവുകയായിരുന്നു. തുടർന്ന് ജോളി പത്രോസ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറാവുകയും എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. പ്രസിഡൻറായശേഷം എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും ഒറ്റപ്പെടുത്തൽ ഉണ്ടായതായി ജോളി പത്രോസ് രാജിക്ക് കാരണമായി പറയുന്നു. എന്നാൽ, രാജി രാഷ്ട്രീയനീക്കത്തിെൻറ ഭാഗമാണെന്നും സംസാരമുണ്ട്. അവിശ്വാസ പ്രമേയത്തിനെ പിന്താങ്ങിയതിലൂടെ കോൺഗ്രസിൽനിന്ന് അച്ചടക്ക നടപടി നേരിടുകയായിരുന്നു ജോളി പത്രോസ്. അയോഗ്യതയടക്കമുണ്ടാകുമെന്ന സൂചനകളും നിലനിന്നിരുന്നു. കോൺഗ്രസ് നടപടി പിൻവലിച്ചാൽ അയോഗ്യതയുണ്ടാവില്ല. േകാൺഗ്രസിലേക്ക് ജോളി പത്രോസ് തിരികെ എത്തിയാൽ കോൺഗ്രസിന് ബ്ലോക്ക് ഭരണം തിരിച്ചുപിടിക്കാനാകും. പ്രസിഡൻറ് സ്ഥാനം രാജിവെച്ച് അയോഗ്യതയിൽനിന്ന് ഒഴിവായി കോൺഗ്രസിലെത്തുന്ന േജാളി പത്രോസിനെതന്നെ പ്രസിഡൻറ് ആക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ രഹസ്യധാരണപ്രകാരമാണ് രാജിവെച്ചതെന്ന് ജോളിയുമായി അടുപ്പമുള്ളവർ പറയുന്നു. രാജിവെച്ചത് കനത്ത പ്രഹരമാണ് എൽ.ഡി.എഫിന് നൽകിയത്. എന്നാൽ, അവിശ്വാസത്തെ ഭയന്ന് രാജിവെക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story