Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:51 AM IST Updated On
date_range 11 Oct 2017 10:51 AM ISTമോഷ്ടാവ് അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: പള്ളിത്തോട്ടത്ത് രണ്ട് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ സ്വദേശി 'കൂരി നിസാർ' എന്ന നിസാറുദ്ദീനെയാണ് പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രിയിലാണ് പള്ളിത്തോട്ടത്ത് ഇയാൾ മോഷണം നടത്തിയത്. സ്നേഹ നഗറിൽ ജിജിയുടെ വീട്ടിൽനിന്ന് ഒന്നര പവെൻറ സ്വർണമാലയും അയൽ വീട്ടിൽനിന്ന് ടോർച്ചും മൊബൈൽ ഫോണുമാണ് കവർന്നത്. രാത്രിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും സംഘവും വിവരമറിഞ്ഞത് മുതൽ തീരദേശമേഖലയിലാകെ തിരച്ചിൽ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ പോർട്ട് ഭാഗത്ത് നിന്നാണ് പിടിയിലായത്. ടോർച്ചും മൊബൈൽ ഫോണും കണ്ടെത്തിയെങ്കിലും സ്വർണമാല വീണ്ടെടുക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story