Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:57 AM IST Updated On
date_range 10 Oct 2017 10:57 AM ISTലഹരിമാഫിയക്കെതിരെ ജാഗ്രത സമിതികൾ രൂപവത്കരിക്കണം --^എം.എസ്.എം
text_fieldsbookmark_border
ലഹരിമാഫിയക്കെതിരെ ജാഗ്രത സമിതികൾ രൂപവത്കരിക്കണം ---എം.എസ്.എം കരുനാഗപ്പള്ളി: വിദ്യാലയങ്ങൾക്ക് സമീപം ലഹരിവസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുന്നതിന് വിദ്യാർഥി,- പി.ടി.എ,- പൊലീസ് സംയുക്ത ജാഗ്രത സമിതികൾ രൂപവത്കരിക്കണമെന്ന് --എം.എസ്.എം സംഗമം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും എഴുത്തുകാർക്കുമെതിരെ പരസ്യമായി ഭീഷണി മുഴക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ ഭാഗമായി എം.എസ്.എം 'ഹൈസെക്ക്' ജില്ല ഹയർസെക്കൻഡറി വിദ്യാർഥി സമ്മേളനം നവംബർ 12ന് കരുനാഗപ്പള്ളിയിൽ നടക്കും. ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ല സെക്രട്ടറി നിസാർ കണ്ടത്തിൽ പ്രഖ്യാപനം നിർവഹിച്ചു. എം.എസ്.എം ജില്ല പ്രസിഡൻറ് ഷിയാസ് പുനലൂർ അധ്യക്ഷതവഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡൻറ് അബ്ദുറഊഫ്, ഐ.എസ്.എം ജില്ല സെക്രട്ടറി ഹാരിസ് ഫാറൂഖി, എം.എസ്.എം സംസ്ഥാന കമ്മിറ്റി അംഗം റസീൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story