Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:51 AM IST Updated On
date_range 10 Oct 2017 10:51 AM ISTസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)യുടെ നേതൃത്വത്തിലുള്ള പഠനപോഷണ പരിപാടിയായ 'തുണ'ക്ക് തുടക്കമായി
text_fieldsbookmark_border
വിതുര: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)യുടെ നേതൃത്വത്തിലുള്ള പഠന പോഷണ പരിപാടിയായ 'തുണ'ക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വിതുര കമ്യൂണിറ്റി ഹാളിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. അഞ്ചു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികളിൽ എഴുത്തിലും വായനയിലും പിന്നിൽനിൽക്കുന്ന കുട്ടികളെ മുമ്പന്തിയിലേക്കെത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് തുണ. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുണ നടപ്പാക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. മലയോര പഞ്ചായത്തായ വിതുരയിലും തീരദേശ പഞ്ചായത്തായ ചിറയിൻകീഴുമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. വിതുര പഞ്ചായത്തിലെ വിതുര യു.പി.എസും ആനപ്പാറ എച്ച്.എസിലുമാണ് തുണ നടപ്പാക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്. ഒരു അധ്യാപകെൻറ കീഴിൽ 30 കുട്ടികൾക്ക് പരിശീലനം നൽകും. ആഴ്ചയിൽ രണ്ടുതവണ വ്യക്തിഗത പഠന ബോധനം കുട്ടികളിൽ നടത്തും. ചടങ്ങിൽ വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. വെള്ളനാട് േബ്ലാക്ക് പഞ്ചായത്ത് അംഗം ജെ. വേലപ്പൻ, എം. ശോഭന, ഷാഹുൽനാഥ് അലിഖാൻ, എം. ലാലി, എൽ.വി. വിപിൻ, ജെ.എ. പ്രേമാഭായി എന്നിവർ സംസാരിച്ചു. ഡോ.ആർ. ജയപ്രകാശ് രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് സ്വാഗതവും വിതുര യു.പി.എസ് പ്രഥമാധ്യാപിക എൽ. പുഷ്പലത നന്ദിയും പറഞ്ഞു. കേരളോത്സവ വിജയികൾക്ക് സമ്മാനവിതരണം ഇന്ന് വിതുര: പഞ്ചായത്തിലെ കേരളോത്സവ വിജയികൾക്കുള്ള സമ്മാന വിതരണം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വിതുര കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി സമ്മാനവിതരണം നടത്തും. എം. ശോഭന അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story