Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:51 AM IST Updated On
date_range 10 Oct 2017 10:51 AM ISTയോഹന്നാനും കുടുംബത്തിനും വീട് നിർമാണസഹായം
text_fieldsbookmark_border
നെടുമങ്ങാട്: മഴയും വെയിലുമേൽക്കാതെ തലചായ്ക്കാനൊരിടം എന്ന വർഷങ്ങളായുള്ള യോഹന്നാെൻറയും കുടുംബത്തിെൻറയും സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ആനാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രംഗത്ത്. നെടുമങ്ങാട് ആനാട് വടക്കേല വട്ടവിളവീട്ടിൽ യോഹന്നാനും കുടുംബവും തലചായ്ക്കാൻ ഒരു വീടില്ലാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. യോഹന്നാെൻറ പിതാവിന് കുടികിടപ്പ് അവകാശമായി കിട്ടിയ 12 സെൻറ് ഭൂമിയിൽ 50 വർഷമായി യോഹന്നാനും കുടുംബവും വസ്തുവിന് ആവശ്യമായ രേഖകളില്ലാതെ കഴിഞ്ഞുവരികയാണ്. പ്രായപൂർത്തിയായ രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ഭാര്യയും വൃദ്ധമാതാവുമടങ്ങുന്ന കുടുംബം വർഷങ്ങളായി ടാർപ്പോളിൻ വലിച്ചുകെട്ടിയ വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന മകൾ കെസിയയും ഒമ്പതാം ക്ലാസുകാരി യമുനയും ഭയാശങ്കകളോടുകൂടിയാണ് ഈ ടാർപ്പോളിൻ കെട്ടിയ വീട്ടിൽ താമസിക്കുന്നത്. ഭൂമിക്ക് ആവശ്യമായ രേഖ ഇല്ലാത്തതിനാൽ പഞ്ചായത്തിൽനിന്നോ സർക്കാറിൽനിന്നോ വീട് സ്വന്തമായി ലഭിച്ചില്ല. ഒരു വീട് എന്ന സ്വപ്നവുമായി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കുടുംബത്തിെൻറ കഥയറിഞ്ഞ് ജില്ല പഞ്ചായത്ത് അംഗം ആനാട് ജയനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷും വാർഡ് മെംബർ ടി. സിന്ധുവും ആനാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ ഭാരവാഹികളും ഇവരുടെ വീട്ടിലെത്തുകയും യോഹന്നാെൻറ കുടുംബത്തിന് വീടുെവച്ച് നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ദിരഗാന്ധിയുടെ 100-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് സമയബന്ധിതമായി ഈ വീട് നിർമിച്ചുനൽകും. ഉദാരമതികളിൽനിന്ന് സാധനസാമഗ്രികൾ ശേഖരിക്കും. സാമ്പത്തികമായി സഹായിക്കാൻ താൽപര്യമുള്ളവർ യോഹന്നാെൻറ പേരിൽ കാനറ ബാങ്കിെൻറ ആനാട് ബ്രാഞ്ച് അക്കൗണ്ട് നം. 2967101006532ൽ സഹായിക്കണമെന്നും വീട് നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ തരാൻ ആഗ്രഹിക്കുന്നവർ 9447013222 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ആനാട് ജയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story