Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 10:49 AM IST Updated On
date_range 8 Oct 2017 10:49 AM ISTഗവ. ലോ കോളജിൽ എഫ്.ഡി.പി ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: ഗവ. ലോ കോളജിൽ ഇക്കണോമിക്സ് അസിസ്റ്റൻറ് പ്രഫസറുടെ ഒരു എഫ്.ഡി.പി ഒഴിവുണ്ട്. കൊല്ലം ഡി.ഡി ഓഫിസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 17ന് ഉച്ചക്ക് 2.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സൗജന്യ പി.എസ്.സി പരിശീലന കോച്ചിങ് ക്ലാസുകൾ തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് പ്രീ-എക്സാമിനേഷൻ െട്രയിനിങ് സെൻററിെൻറ ആഭിമുഖ്യത്തിൽ പി.എസ്.സിയുടെ വിവിധ മത്സരപരീക്ഷകൾ എഴുതാൻ ഉദ്ദേശിക്കുന്നവർക്ക് സൗജന്യ കോച്ചിങ് ക്ലാസുകൾ നടത്തും. പട്ടിക ജാതി/വർഗക്കാർക്കും ഒരുലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി/വർഗവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് സ്റ്റൈപൻറ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. ഒക്ടോബർ 10നകം പ്രീ-എക്സാമിനേഷൻ െട്രയിനിങ് സെൻറർ, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ് ഹിൽ, കോഴിക്കോട് 5 വിലാസത്തിൽ അപേക്ഷിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story