Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:49 AM IST Updated On
date_range 7 Oct 2017 10:49 AM ISTജൈവ പച്ചക്കറി കൃഷിയുമായി റെയിൽവേ ജീവനക്കാർ
text_fieldsbookmark_border
കൊല്ലം: ജൈവ പച്ചക്കറികൃഷിയുമായി റെയിൽവേ ജീവനക്കാരും. ഉപയോഗ ശൂന്യമായ റെയിൽവേ ക്വാർട്ടേഴ്സ് പരിസരങ്ങളിലാണ് കൃഷി. കൾചറൽ ഓർഗനൈസേഷൻ ഓഫ് റെയിൽവേ എംപ്ലോയീസ് (കോർ) കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കൊല്ലം കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 'ഹരിതം, ഭരിതം, ലളിതം' എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറിതൈ നൽകി കൊല്ലം റെയിൽവേ ഹെൽത്ത് യൂനിറ്റിലെ സീനിയർ ഡി.എം.ഒ ഡോ. മുജീബുർറഹ്മാൻ നിർവഹിച്ചു. കോർ പ്രസിഡൻറ് വി. രാജീവ് അധ്യക്ഷത വഹിച്ചു. 'ജൈവ കൃഷിയുടെ സാധ്യതകളും പ്രയോജനങ്ങളും' എന്ന വിഷയത്തിൽ കൊല്ലം കൃഷിഭവൻ കൃഷി ഓഫിസർ ആർ. രാമചന്ദ്രൻ സംസാരിച്ചു. കോർ സെക്രട്ടറി എൻ. ജയകൃഷ്ണൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story