Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:49 AM IST Updated On
date_range 7 Oct 2017 10:49 AM ISTെബവ്കോ ഔട്ട്ലെറ്റിനെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ക്കു നേരെ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കുന്നിക്കോട്: െബവ്കോ ഔട്ട്ലെറ്റിനെതിരായ സമരത്തില്‍ പങ്കെടുത്തതിെൻറ പേരില്‍ വീടുകള്‍ക്കു നേരെ ആക്രമണം. നാലുപേര്‍ക്ക് പരിക്ക്. രണ്ട് വീടുകളുടെ ജനൽച്ചില്ലുകൾ തകര്‍ന്നു. തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്പണയില്‍ വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. ചെമ്പണ ചരുവ് പുരയിടത്തില്‍ ലിജി (29), മകന്‍ ആല്‍വിന്‍ (നാല്), നിതീഷ് ഭവനില്‍ ശ്യാമള (52), ഇവരുടെ മകന്‍ നിതീഷ് ചന്ദ്രന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ പതിച്ചാണ്, അര്‍ബുദത്തിന് ചികിത്സയിലിരുന്ന ആല്‍വിന് പരിക്കേറ്റത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മറ്റുള്ളവരെ മർദിക്കുകയായിരുന്നത്രേ. പരിക്കേറ്റവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സമരസമിതിയുടെ പരാതിയില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിവറേജസ് ഔട്ട്ലെറ്റിനായി വീട് നല്‍കിയ സമീപവാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. കുന്നിക്കോട് ദേശീയപാതയോരത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്ലെറ്റാണ് തലവൂർ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയിലെ ജനവാസമേഖലയില്‍ രണ്ടു മാസം മുമ്പ് പ്രവർത്തനമാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സമീപവാസികളറിയാതെ മദ്യം സ്റ്റോക്ക് ചെയ്ത ശേഷം ഔട്ട്െലറ്റ് ആരംഭിക്കുകയായിരുന്നു. സമീപത്ത് രണ്ട് വിദ്യാലയങ്ങളും ദേവാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. കെട്ടിടത്തിലെ സ്റ്റോക്ക് മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുെന്നങ്കിലും വകുപ്പ് അതിന് തയാറായില്ല. തുടർന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയ കക്ഷികളും സംയുക്തമായി സമരപരിപാടികളുമായി രംഗെത്തത്തുകയായിരുന്നു. സമരം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഔട്ട്ലെറ്റ് ആരംഭിക്കില്ലെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉറപ്പ് നൽകിയെങ്കിലും സ്റ്റോക്ക് ചെയ്ത മദ്യം കെട്ടിടത്തിൽനിന്ന് മാറ്റാൻ വകുപ്പ് തയാറായില്ല. ഇതോടെ പ്രദേശവാസികള്‍ സമരം തുടരുകയായിരുന്നു. നിലവില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ബെവ്കോ ഇവിടെ നിയമിച്ചിട്ടുണ്ട്. പരിപാടികൾ ഇന്ന് ചിന്നക്കട: മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ജില്ല പ്രചാരണോദ്ഘാടനം -ൈവകു. 4.00 കൊല്ലം പ്രസ്ക്ലബ് ഹാൾ: പ്രസ്ക്ലബിെൻറയും ആര്യാട് ഗോപി ട്രസ്റ്റിെൻറയും നേതൃത്വത്തിൽ ആര്യാട് ഗോപി അനുസ്മരണവും പുരസ്കാര സമർപ്പണവും -11.00 ചിന്നക്കട പുള്ളിക്കട കെ.ജി ബോസ് സെൻറർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story