Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഭ്യന്തര കാര്‍ഗോ...

ആഭ്യന്തര കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ശംഖുംമുഖം: . ശംഖുംമുഖത്ത പഴയ ആഭ്യന്തര ടെര്‍മിനലാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ ആരംഭിച്ചത്. നിവലില്‍ ആഭ്യന്തര സെക്ടറില്‍ സർവിസ് നടത്തുന്ന വിമാനക്കമ്പനികള്‍ സ്വന്തംനിലക്ക് കാര്‍ഗോ സർവിസ് നടത്തിവരികയാണ്. ആഭ്യന്തര സെക്ടറില്‍ പൊതുവായ കാര്‍ഗോ സംവിധാനം അവശ്യമാെണന്ന് കണ്ടതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍കൈയെടുത്ത് പൊതു കാര്‍ഗോ സർവിസ് ആരംഭിച്ചത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പഴയ ആഭ്യന്തര ടെര്‍മിനലി​െൻറ ഒരുവശത്തായാണ് പുതിയ കാര്‍ഗോ ടെര്‍മിനല്‍ ആരംഭിച്ചത്. പുതിയ കാര്‍ഗോ ടെര്‍മിനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കീകൂ ബോമി ഗസ്ഡര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ വിമാനത്താവളത്തി​െൻറ വിവിധ ഭാഗങ്ങളിലായി കാര്‍ഗോ സർവിസ് നടത്തുന്ന വിമാനക്കമ്പനികളുടെ ഓഫിസുകള്‍ക്ക് പുതിയ ടെര്‍മിനലിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കും. കാര്‍ഗോ സർവിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഒരു കുടക്കീഴില്‍ എത്തുന്നതോടെ ആഭ്യന്തര സെക്ടറില്‍ കാര്‍ഗോ അയക്കുന്നവര്‍ക്കും എടുക്കാന്‍ എത്തുന്നവര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. ഇതോടെ വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ടെര്‍മിനലില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മികച്ച വരുമാനവും കെണ്ടത്താന്‍ കഴിയും. പടം പുതിയ കാര്‍ഗോ ടെര്‍മില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story