Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനൊബേൽ ജേതാവിനൊപ്പം...

നൊബേൽ ജേതാവിനൊപ്പം ഗവേഷണ പദ്ധതിയിൽ സഹകരിക്കാനായ ആഹ്ലാദത്തിൽ മലയാളി ഗവേഷകൻ

text_fields
bookmark_border
തിരുവനന്തപുരം: വൈദ്യശാസ്ത്ര നൊേബൽ ജേതാവിനൊപ്പം ഗവേഷണ പദ്ധതിയിൽ സഹകരിക്കാനും പേപ്പർ പ്രസിദ്ധീകരിക്കാനുമായതി​െൻറ ആഹ്ലാദത്തിൽ മലയാളി ഗവേഷകൻ. തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി ആൻഡ് ടെക്നോളജിയിലെ സയൻറിസ്റ്റും (എൻ.െഎ.െഎ.എസ്.ടി) കോഴിക്കോട് ഒളവണ്ണ സ്വദേശിയുമായ ഷോബി വേളേരിയാണ് നൊബേൽ ജേതാക്കളിൽ ഒരാളായ ജെഫ്രി സി. ഹാളിനൊപ്പം ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചതും ഗവേഷണത്തിൽ സഹകരിച്ചതും. ഷോബി ഒന്നാം രചയിതാവായി 2003ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറി​െൻറ സീനിയർ രചയിതാവാണ് ജെഫ്രി സി.ഹാൾ. ഇൗ വർഷത്തെ നൊബേൽ സമ്മാനത്തിന് അർഹമായ ജൈവഘടികാര രഹസ്യവുമായി ബന്ധപ്പെട്ടുതന്നെയാണ് ഷോബിയുടെ പേപ്പർ. ജർമനിയിലെ റീഗൻസ്ബർഗ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടിയ ഷോബിയുടെ ഗവേഷണ ഗൈഡ് പ്രഫ. റാൽഫ് സ്റ്റാൻവസ്കി ആയിരുന്നു. ജെഫ്രി സി. ഹാളിനൊപ്പം അമേരിക്കയിലെ ബ്രാൻഡിസ് സർവകലാശാലയിലെ ലബോറട്ടറിയിൽ വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചയാളാണ് പ്രഫ. റാൽഫ്. ഇവർക്കിടയിലെ ബന്ധമാണ് ഷോബിക്ക് നൊബേൽ സമ്മാന ജേതാവ് സീനിയർ രചയിതാവായുള്ള ഗവേഷണ പേപ്പർ പ്രസിദ്ധീകരിക്കാൻ വഴിയൊരുങ്ങിയത്. കറൻറ് ബയോളജി എന്ന ഗവേഷണ ജേണലിൽ ആണ് ഇവരുടെ പേപ്പർ പ്രസിദ്ധീകരിച്ചത്. ജെഫ്രി സി. ഹാളിനൊപ്പം നൊബേൽ പങ്കിട്ട മൈക്കേൽ ഡബ്ല്യു യങ്, മൈക്കേൽ റോസ്ബാഷ് എന്നിവർക്കൊപ്പം സംയുക്ത ഗവേഷണ പദ്ധതിയിലും ഷോബി​െൻറ ഗൈഡായ പ്രഫ. റാൽഫ് പങ്കാളിയായിരുന്നു. ഡ്രോസോഫില എന്നറിയപ്പെടുന്ന പഴവർഗങ്ങളിൽ കാണുന്ന ഇൗച്ചയിൽ ജൈവഘടികാരവുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിലാണ് ഷോബി ജെഫ്രി സി. ഹാളിനൊപ്പം പേപ്പർ പ്രസിദ്ധീകരിച്ചത്.ബയോളജിക്കൽ റിതവുമായി ബന്ധപ്പെട്ട വാർഷിക അവലോകന യോഗത്തിൽ പെങ്കടുക്കാൻ എത്തിയപ്പോൾ മൈക്കൽ റോസ് ബാഷിനെ നേരിൽ കണ്ട് സംസാരിക്കാൻ ഷോബിന് ജർമനിയിലായിരിക്കെ അവസരമുണ്ടായി. ജൈവഘടികാരവുമായി ബന്ധപ്പെട്ടുതന്നെയാണ് ഷോബി​െൻറ പിഎച്ച്.ഡി പ്രബന്ധവും. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിലൂടെയാണ് ജൈവഘടികാരവുമായി ബന്ധപ്പെട്ട രഹസ്യത്തിൽ നൊബേൽ ജേതാക്കളായ ജെഫ്രി സി.ഹാളും മൈക്കൽ റോസ് ബാഷും മൈക്കൽ ഡബ്ല്യു. യങ്ങും എത്തിയതെന്ന് ഷോബി പറയുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗത്തിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഷോബി പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡി.ആർ.ഡി.ഒയിൽ റിസർച് ഫെലോ ആയിരുന്നു. പിന്നീട് ജർമൻ ഗവൺമ​െൻറി​െൻറ ഫെലോഷിപ് ലഭിച്ചതോടെയാണ് അവിടെയെത്തിയതും പിഎച്ച്.ഡി ബിരുദം നേടിയതും. തുടർന്ന് എട്ട് വർഷം അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്തിൽ ഗവേഷകനായി. ഇപ്പോൾ കേന്ദ്ര ജൈവസാേങ്കതിക മന്ത്രാലയത്തി​െൻറ രാമലിംഗസ്വാമി ഫെലോഷിപ് നേടിയാണ് തിരുവനന്തപുരം പാപ്പനംകോെട്ട എൻ.െഎ.െഎ.എസ്.ടിയിൽ സയിൻറിസ്റ്റായി എത്തിയത്. കെ. നൗഫൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story