Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർത്താവിനെ കാണാൻ...

ഭർത്താവിനെ കാണാൻ അനുമതി നൽകണമെന്ന്​ ശശികല

text_fields
bookmark_border
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ നേതാവ് ജയലളിത പരോളിന് അപേക്ഷിച്ചു. കരൾ സംബന്ധമായ അസുഖം കാരണം ചികിത്സയിലുള്ള ഭർത്താവ് എം. നടരാജനെ കാണാനാണ് 15 ദിവസത്തെ പരോളിന് അപേക്ഷിച്ചതെന്ന് സഹോദരിപുത്രനും പാർട്ടി നേതാവുമായ ടി.ടി.വി. ദിനകരൻ പറഞ്ഞു. നടരാജന് കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പരോൾ ലഭിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ദിനകരൻ, എത്ര ദിവസമാണ് അനുവദിക്കുകയെന്ന് കർണാടക ജയിൽ വകുപ്പാണ് തീരുമാനിക്കുകയെന്ന് അറിയിച്ചു. 66.6 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷത്തെ ശിക്ഷയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള ശശികലക്ക് കോടതി വിധിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story