Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:50 AM IST Updated On
date_range 3 Oct 2017 10:50 AM ISTവിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
text_fieldsbookmark_border
നെയ്യാറ്റിൻകര: ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി. സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ശുചീകരണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിസരമാണ് വൃത്തിയാക്കിയത്. നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രി, ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്കൽ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളും ഇവർ വൃത്തിയാക്കി. നെയ്യാറ്റിൻകരയിൽ നടന്ന ശുചീകരണ പ്രവർത്തനം ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, ബി.എ. അരുൺ, അക്കാദമിക് ഡയറക്ടർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അധ്യാപനം മുടക്കാത്തതരത്തിൽ ഒരാഴ്ച നീളുന്ന ശൂചീകരണ പരിപാടികൾ നടത്തുമെന്നും വിദ്യാർഥികൾ അറിയിച്ചു. വിവിധ കലാ, ചിത്രകലാ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ രേണുക, മാനേജർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനം നടത്തുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story