Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:50 AM IST Updated On
date_range 3 Oct 2017 10:50 AM ISTകോൺഗ്രസ് ഉപവാസം
text_fieldsbookmark_border
നെടുമങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കും ആക്രമണത്തിനും വർഗീയ ഫാഷിസത്തിനുമെതിരെ കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് കേച്ചരി ജങ്ഷനിൽ സംഘടിപ്പിച്ച ഉപവാസം ഐ.എൻ.ടി.യു.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ എൻ. ബാജി, തേക്കട അനിൽകുമാർ, കല്ലയം സുകു, ബ്ലോക്ക്് പ്രസിഡൻറ് എസ്. അരുൺകുമാർ, മണ്ഡലം വൈസ് പ്രസിഡൻറ് രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. പനവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ പനവൂർ ജങ്ഷനിൽ സംഘടിപ്പിച്ച ഉപവാസം മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ലാൽ വെള്ളാഞ്ചിറ അധ്യക്ഷത വഹിച്ചു. ഷാനവാസ് ആനക്കുഴി, ആനാട് ജയചന്ദ്രൻ, ജി. പുരുഷോത്തമൻ നായർ, കല്ലറ അനിൽകുമാർ, എസ്.എൻ. പുരം ജലാൽ, അനസുൽ റഹ്മാൻ, പനവൂർ രാജശേഖരൻ, ഷുഹുറുദ്ദീൻ, അജിംഷാഖാൻ, വിജിത് പനവൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story