Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 10:40 AM IST Updated On
date_range 2 Oct 2017 10:40 AM ISTബാലസൗഹൃദ തദ്ദേശഭരണം പ്രാരംഭ പ്രഖ്യാപനസമ്മേളനം നടത്തി
text_fieldsbookmark_border
കോവളം: ബാലസൗഹൃദ തദ്ദേശഭരണത്തിന് എം. വിൻസെൻറ് എം.എൽ.എയുടെ കൈത്താങ്ങ്. പതിനയ്യായിരം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി.എസ്. ശ്രീകലക്ക് കൈമാറിയാണ് പ്രാരംഭ പ്രഖ്യാപനസമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിന് കുട്ടികളും രക്ഷാകർത്താക്കളും അണിചേർന്ന ഘോഷയാത്ര നിശ്ചല ദൃശ്യങ്ങൾ, ഫ്ലോട്ടുകൾ എന്നിവ കൊണ്ട് സമ്പന്നമായി. കുട്ടികളായിരുന്നു എല്ലാറ്റിനും നേതൃത്വംനൽകിയത്. ഗാനാലാപനം, നൃത്തസംഗീതശിൽപം എന്നിവയുടെ പശ്ചാത്തലത്തിൽ എം.എൽ.എ 40 കുട്ടികൾക്ക് പകർന്നുനൽകിയ ദീപം വാഴത്തടയിൽ തീർത്ത 40 മൺവിളക്കിൽ തെളിയിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. കുട്ടികളുടെ വിവരവ്യൂഹ രേഖ -'നിലവും' സുകന്യസമൃദ്ധി യോജന ആദ്യ നിക്ഷേപ പാസ്ബുക്കും ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ ശോഭ കോശി കുട്ടികളുടെ വികസനസമിതി കൺവീനർമാരായ നിഖിൽ, രോഹിത്, ജിൻസി എന്നിവർക്ക് നൽകി നിർവഹിച്ചു. കുട്ടികളുടെ രചനയായ കിനാവ് കുട്ടികൃതികൾ കില അസോസിയേറ്റ് പ്രൊഫസർ ഡോ. പീറ്റർ എം. രാജ് കുട്ടികളുടെ വികസന സമിതി കോഒാഡിനേറ്റർ അശ്വതി കെ. വിക്രമനു ആദ്യപ്രതി നൽകി നിർവഹിച്ചു. കുട്ടികളുടെ ഗ്രന്ഥാലയത്തിന് പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച പുസ്തകങ്ങൾ ബാലാവകാശ കമീഷൻ അംഗം എം.പി. ആൻറണി സംഘാടകസമിതി ചെയർമാൻ പി. ചന്ദ്രകുമാറിന് നൽകി നിർവഹിച്ചു. തുടർന്ന് ഫുട്ബാൾ, വോളിബോൾ, ബാസകറ്റ്ബാൾ, യോഗ, തായ്ക്വൊണ്ട മത്സരങ്ങളുടെ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വെങ്ങാനൂർ ഭാസ്കരൻ, ടി. റൂഫസ് ഡാനിയേൽ, വെങ്ങാനൂർ മോഹനൻ, എസ്. വിദ്യാധരൻ, മംഗലത്തുകോണം രാജു, ഷീല ഭന്ദ്രൻ എന്നിവർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വെങ്ങാനൂർ സതീഷ്, കെ.എസ്. സാജൻ, പി. ചന്ദ്രകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ താഹിറാബീവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. പ്രേം എന്നിവർ സംസാരിച്ചു. ഘോഷയാത്രയിൽ എൽ.എം.എസ് എൽ.പി.എസ് ഉച്ചക്കട, അഷ്ടപദി സ്കൂൾ ഓഫ് മ്യൂസിക് എന്നിവയും ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വെങ്ങാനൂർ, കട്ടച്ചൻകുഴി എന്നിവയും സമ്മാനംനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story